തിരുവനന്തപുരം: രോഗങ്ങൾ നേരത്തേ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ആരോഗ്യപരിരക്ഷാ പദ്ധതിയുമായി ജൂബിലി മെമ്മോറിയൽ ആശുപത്രി. ഇതിന്റെ ഭാഗമായി പുതിയ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിയും എക്സിക്യൂട്ടീവ് ലോഞ്ചും ആരംഭിച്ചു. നവംബർ 14ന് നടന്ന ചടങ്ങിൽ മോൺ. യൂജിൻ എച്ച്. പെരേര ഉദ്ഘാടനം നിർവഹിച്ചു.ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. ലെനിൻ രാജ് സ്വാഗതം ആശംസിച്ചു. പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങളും ഇതിലൂടെ ലഭ്യമാകുന്ന വിവിധ പരിശോധനാ സൗകര്യങ്ങളും മെഡിക്കൽ സൂപ്രണ്ട് ഡോ. അനു ആന്റണി വർഗീസ് വിശദീകരിച്ചു. കൃത്യമായ ആരോഗ്യപരിശോധനയിലൂടെയും രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിലൂടെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആശുപത്രി അസിസ്റ്റന്റ് മാനേജിങ് ഡയറക്ടർ ഫാ. ബാബു രാജ്, മെഡിക്കൽ ഡയറക്ടർ ഡോ. ബിന്ദു രാജഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആശുപത്രി ജീവനക്കാരും സന്നിഹിതരായിരുന്നു.വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ഗുണനിലവാരമുള്ളതും സമഗ്രവുമായ ആരോഗ്യപരിശോധനാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രതിരോധ ആരോഗ്യപരിപാലനത്തിന് പ്രാധാന്യം വർധിപ്പിക്കുന്നതിനുമാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
Trending
- ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിക്ക് തുടക്കം
- ആമസോൺ ജനതയ്ക്കും പ്രകൃതിക്കും ഭീഷണിയാകുന്ന ചൂഷണങ്ങൾക്കെതിരെ ലെയോ പാപ്പ
- കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന സമിതിയുടെ പുനലൂർ രൂപതാ സന്ദർശനം അവിസ്മരണീയമായി
- പെറുവിൽ ഹെലികോപ്റ്റർ യാത്ര; പൈലറ്റുമാർക്കൊപ്പം കോക്പിറ്റിലിരുന്ന് ലെയോ പതിനാലാമൻ പാപ്പ
- ലഹരിവിരുദ്ധ സന്ദേശവുമായി പ്രോ-തൂഫാൻ വാക്കത്തോൺ സംഘടിപ്പിച്ചു
- പുല്ലുവിളയിൽ ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശിൽപ്പം അനാവരണം ചെയ്തു
- പഴയ രൂപതയിലെ 140 വൈദികർക്കൊപ്പം അത്താഴവിരുന്നിൽ ലെയോ പാപ്പ
- പെറൂവിയൻ ആമസോണിൽ ദിവ്യബലി അർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ; സഭാചരിത്രത്തിൽ പുതിയ അധ്യായം

