കൊല്ലം : കൊല്ലം രൂപതയുടെ 700-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.വൈ.എം കൊല്ലം രൂപതാ സമിതിയും ഡോൺ ബോസ്കോ ജോബ് പ്ലേസ്മെന്റ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേളയായ Job Connect 2K26 നവംബർ 14ന് നടക്കും.
കൊട്ടിയം ഡോൺ ബോസ്കോ കോളേജിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. വിവിധ തൊഴിൽ അവസരങ്ങൾ ഉദ്യോഗാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

