മുതിയാവിള: സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ മുതിയാവിള ഏരിയ കൗൺസിലിന്റെ 47-ാമത് വാർഷികവും അനുമോദന സമ്മേളനവും വിവിധ പരിപാടികളോടെ നടത്തി. ബ്രദർ എസ്. രത്നരാജന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ആത്മീയ ഉപദേഷ്ടാവ് ഫാ. സ്റ്റാൻലി രാജ് ടി. ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട ഫൊറോന അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബലവേന്ദ്ര സുസൈ പിള്ള അനുഗ്രഹപ്രഭാഷണവും നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.സി. വിജയകുമാർ മുഖ്യസന്ദേശവും നൽകി. സിസ്റ്റർ സുപ്പീരിയർ സിൽവർസ്റ്റാ മേരി, സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി ബ്രദർ മണികണ്ഠൻ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമല സജു, മാറനല്ലൂർ ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്രദർ ജോസ് എന്നിവർ ആശംസകൾ നേർന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും മികച്ച വിജയം നേടിയ വിൻസെൻഷ്യൻ പ്രവർത്തകരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. ഓസാനം ഫെസ്റ്റ് 2026-ലെ വിജയികൾക്കും സർക്കാർ സർവീസിൽ പ്രവേശിച്ച പ്രവർത്തകർക്കും ആദരവ് നൽകി. അർഹരായവർക്ക് സാധുസഹായവും രോഗിസഹായവും വിതരണം ചെയ്തു.നിർധനരും രോഗബാധിതരുമായ സഹോദരങ്ങൾക്ക് കൈത്താങ്ങാകുകയെന്ന വിൻസെൻഷ്യൻ ദൗത്യം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ബ്രദർ ആന്റണി ജോസ് നന്ദി രേഖപ്പെടുത്തി.

