കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന പഠനക്യാമ്പ് നവംബർ ആറ്, ഏഴ് തീയതികളിൽ പാലാരിവട്ടം പിഡിസിയിൽ നടക്കും. ആറിന് വൈകുന്നേരം 5.30ന് മുൻ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് സൈജു അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ സന്ദേശം നൽകും.ഏഴിന് സമിതി ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സന്ദേശം നൽകും. ഫാ. തോമസ് സൈജു, സംസ്ഥാന സെക്രട്ടറി പ്രസാദ് കുറുവിള, അഡ്വ. ചാർലി പോൾ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. ജേക്കബ് വെള്ളമരുതുകൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.സീറോമലബാർ, ലത്തീൻ, സീറോമലങ്കര റീത്തുകളിലെ 32 രൂപതകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും യുവതി-യുവാക്കളും ക്യാമ്പിൽ പങ്കെടുക്കും.
Trending
- സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവുമാണ് പ്രേഷിത പ്രവർത്തനം
- വിഴിഞ്ഞം തുറമുഖ ആഘാതപഠന റിപ്പോർട്ട് ഹൈക്കോടതി തള്ളി; സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന് ആവശ്യം
- കെസിബിസി മദ്യവിരുദ്ധ സമിതി പഠനക്യാമ്പ് കൊച്ചിയിൽ
- പോപ്പ്മൊബീലിന്റെ നൂറാം വാർഷികം; മെഴ്സിഡസ് ബെൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പാപ്പ
- മധ്യപൂർവേഷ്യയുടെ ഭാവി നിർമാണത്തിൽ ക്രൈസ്തവ പങ്കാളിത്തം ചർച്ച ചെയ്ത് അമ്മാനിൽ സമ്മേളനം
- പാക്കിസ്ഥാനിലെ ക്രൈസ്തവ പീഡനം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഇടപെടണം: പീറ്റർ ഭട്ടി
- ഫാ. ഡി.എസ്. അമലോർപവദാസ് ഇനി ദൈവദാസൻ; നാമകരണ നടപടികൾക്ക് വത്തിക്കാൻ അനുമതി
- ഓൺലൈൻ ദിവ്യകാരുണ്യ ആരാധനയ്ക്ക് അവസരമൊരുക്കി തിരുവനന്തപുരം അതിരൂപത

