തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പെരുമ്പാവൂർ സ്വദേശിയാണ് ജിജോ ജയിംസ്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തെത്തുടർന്ന് മേളയ്ക്കിടെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോൾ പുഴുവിനെ കണ്ടെത്താനായില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സംസ്ഥാന സ്കൂൾ കായികമേളയെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആരോപിച്ചു.

