കൊല്ലം: പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ തലമുറയുടെ വളർച്ചയും ലക്ഷ്യമിട്ട് ലവ്ദാതോസി – ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ബിഷപ് ഹൗസ് അങ്കണത്തിൽ ഫലവൃക്ഷത്തോട്ടം ആരംഭിച്ചു.
കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആദ്യ തൈ നട്ട് രൂപതാതല ഉദ്ഘാടനം നിർവഹിച്ചു. ഫലവൃക്ഷങ്ങൾ പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യകരമായ തലമുറയെ രൂപപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ബിഷപ്പ് പറഞ്ഞു. ബിഷപ് ഹൗസ് അങ്കണത്തിൽ നടന്ന തൈ നടീൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാ വികാർ ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ അധ്യക്ഷത വഹിച്ചു. പ്രോക്യൂറേറ്റർ ഫാ. ജോളി എബ്രഹാം, ബിഷപ്പ് ബെൻസിഗർ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി, ലവ്ദാതോസി – ഭൂമിക്കൊരു കുട ജനറൽ കൺവീനർ ജോർജ് എഫ്. സേവ്യർ വലിയവീട്, വനിതാ വിഭാഗം കൺവീനർ ജയിൻ ആൻസിൽ ഫ്രാൻസിസ്, ഫാ. അരുൺ ആറാടൻ, ഫാ. അനീഷ് ആൻസിൽ, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ. ഡി ക്രൂസ്, സിഎൽസി രൂപതാ പ്രസിഡന്റ് റീത്ത ദാസ്, കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, ബിഷപ്പ് ബെൻസിഗർ ആശുപത്രി പ്രോഗ്രാം പിആർഒ സാബു ബെനഡിക്റ്റ് എന്നിവർ പങ്കെടുത്തു. നിരവധി സന്യാസിനികളും ചടങ്ങിന്റെ ഭാഗമായി തൈകൾ നട്ടു.

