കാക്കനാട്: വരാപ്പുഴ അതിരൂപതയിലെ കാക്കനാട് സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കലാപഠന കേന്ദ്രമായ സെന്റ് മൈക്കിൾസ് മ്യൂസിക്കൽ അക്കാദമി ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു.
ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും സംഗീതാഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും മികച്ച കലാപ്രതിഭകളെ വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമിക്ക് തുടക്കമിട്ടത്. കർണാടക സംഗീതം, വോക്കൽ, കീബോർഡ്, ഗിറ്റാർ, വയലിൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. തൃക്കാക്കര നഗരസഭ കൗൺസിലർ ടിനു സൈമൺ, ഷിബു കണ്ണാടി, രേഷ്മ ഷൈജു, ആർഎൽവി രാമചന്ദ്രൻ, ഷാലി രാമചന്ദ്രൻ, സുധീർ തൃപ്പൂണിത്തുറ, ഷാജി ചക്കാലക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

