സ്പെയിൻ: 1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഫാ. ജുവാൻ ടോറസ് ടോറസ് ഉൾപ്പെടെ 20 വൈദികരെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ബലേറിക് ദ്വീപസമൂഹത്തിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനച്ചടങ്ങിന് ഇബിസ കത്തീഡ്രൽ വേദിയായി. വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ മാർസെല്ലോ സെമെരാറോ ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചു.1936 ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 13 വരെയുള്ള കാലയളവിലാണ് ഇബിസ രൂപതയിലെ ഈ വൈദികർ കൊല്ലപ്പെട്ടത്. 24 മുതൽ 77 വയസ്സുവരെ പ്രായമുള്ളവരായിരുന്നു ഇവർ. 1936 ജൂൺ 6-ന് വൈദികപട്ടം സ്വീകരിച്ച ഫാ. ജുവാൻ ടോറസ് ടോറസ്, വെറും രണ്ടു മാസത്തിനുള്ളിൽ രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കടലിൽ തള്ളുകയായിരുന്നു.സംഘത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ 1884-ൽ പട്ടം സ്വീകരിച്ച ഫാ. ജോസ് ടൂർ ബെന്നാസറാണ്. 77 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇവരിൽ 17 വൈദികരെ സെപ്റ്റംബർ 13-ന് ഡാൽറ്റ് വില്ല കോട്ടയിൽവച്ചാണ് വധിച്ചത്.പുതുതായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട 20 വൈദികരുടെയും തിരുനാൾ നവംബർ 6-ന് ആചരിക്കും.
Trending
- വത്തിക്കാനിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന് തുടക്കം 109 വർഷത്തെ പാരമ്പര്യവുമായി ആഗോള സംഗമം
- ആഗോള കത്തോലിക്കാ വൈദികരുടെ എണ്ണത്തിൽ വർധന
- ഉക്രൈനിൽ മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ
- നെയ്യാറ്റിൻകര രൂപതയിൽ കെ.എൽ.എം. പരിശീലന പരിപാടി സംഘടിപ്പിച്ചു
- സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ രക്തസാക്ഷികളായ 20 വൈദികർ വാഴ്ത്തപ്പെട്ടവരുടെ നിരയിൽ
- കുട്ടികളുടെ ഇന്റർനെറ്റ് അവകാശം നിഷേധിക്കാനാവില്ല: സുപ്രീം കോടതി
- മതപരിവർത്തന നിരോധന നിയമം; ഡീക്കന്റെ പൗരോഹിത്യ സ്വീകരണം തടഞ്ഞു
- ജീസസ് യൂത്ത് 40-ാം വാർഷികാഘോഷത്തിന് റോമിൽ തുടക്കമായി

