ഹൂസ്റ്റൺ :ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിന്റെ ആറാം മിനിറ്റിലും 39–ാം മിനിറ്റിലും ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്ബെക്കിസ്ഥാനെതിരായി ഇരട്ടഗോളോടെ ലോകകപ്പിൽ റൊണാൾഡോയുടെ ഗോൾ എണ്ണം 10 ആയി. ലോകകപ്പിൽ പോർച്ചുഗലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായി. എന്നാല്‍ തന്റെ വ്യക്തിപരമായ റെക്കോർഡുകളെക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നായിരുന്നു മല്‍സരത്തിന് ശേഷം റൊണാള്‍ഡോ പ്രതികരിച്ചത്. ‘റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ ലക്ഷ്യത്തിലെത്താന്‍ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ‘കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ റൊണാള്‍ഡോ പറഞ്ഞു. പോർച്ചുഗലിനു വേണ്ടി 230 മത്സരങ്ങളിൽനിന്ന് 145 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുള്ള താരമാണ്. അർജന്റീനയ്ക്കു വേണ്ടി 122 ഗോൾ നേടിയ ലയണൽ മെസ്സിയാണ് രണ്ടാമത്.
Trending
- കുട്ടികൾക്കൊപ്പം ഒക്ടോബർ ഒന്നിന് പാപ്പാ ജപമാല ചൊല്ലും
- കെഎൽസിഎ തൈക്കൂടം മേഖല സമ്മേളനവും ആൽബർട്ട് കേളന്തറ അനുസ്മരണവും
- തീരദേശ റോഡ് ശുചീകരിച്ച് കന്യാസ്ത്രീമാരും നഴ്സിംഗ് വിദ്യാർഥിനികളും
- ലൂർദ് ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു
- അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം പ്രധാനപ്പെട്ടത്: ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
- എളംകുളം ബൈബിൾ കൺവെൻഷൻ ശനിയാഴ്ച ആരംഭിക്കും
- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ

