കണ്ണൂർ : കണ്ണൂർ രൂപതയുടെ വരും കാലങ്ങളിലുള്ള ഭാവി പ്രവർത്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്റെ ആദ്യ പടിയായി രൂപതാ സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ രൂപത ദർശൻ 2026 എന്ന പരിപാടി കയ്റോസിൽ വച്ച് നടത്തപ്പെട്ടു. രൂപതയിൽ, സർക്കാർ, അർദ്ധ സർക്കാർ പ്രൈവറ്റ് മേഖലകളിൽ ജോലി ചെയ്തു വിരമിച്ച 100 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. രൂപതയുടെ ഭാവി വാഗ്ദാനങ്ങളായ വരും തലമുറയെ വളർത്തിക്കൊണ്ട് വരേണ്ട ആവശ്യകതയെക്കുറിച്ചും, ലഹരിയിൽ അമർന്നു പോകുന്ന പുതിയ തലമുറയെക്കുറിച്ചും. യുവജനങ്ങളുടെ ഇടയിലുള്ള തൊഴിലില്ലായ്മയെക്കുറിച്ചും, അനിയന്ത്രിതമായി വിദേശത്തേക്ക് പോകുന്ന പുതിയ തലമുറയെ ക്കുറിച്ചും, നഷ്ടപ്പെട്ടു പോകുന്ന കാർഷിക സംസ്ക്കാരത്തെക്കുറിച്ചും ചർച്ചകൾ നടന്നു. 6 മേഖലകൾ തിരിച്ചുള്ള ചർച്ചകളിൽ സ്വയം തൊഴിൽ സംരംഭങ്ങളെ ക്കുറിച്ചും തൊഴിൽ നൈപുണ്യ ട്രെയിനിങ്ങുകളെക്കുറിച്ചും വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, കാർഷിക മേഖലകളിൽ കൃഷിയും ഉത്പന്നങ്ങളുടെ സംസ്ക്കരണവും വിപണനവും നടത്തുന്നതിനെക്കുറിച്ചും മേഖലകൾ തിരിച്ചു വിഷയാവതരണം നടത്തി. കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം നിർവഹിച്ചു. കയ്റോസിന്റെ ഭാവി പ്രവർത്തനങ്ങൾക്കുതകുന്ന വിവിധ നിർദ്ദേശങ്ങൾ സെമിനാറിൽ പങ്കെടുത്തവരുടെ ഭാഗത്തുനിന്നും ഉണ്ടായി. കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു, കയ്റോസ് ജനറൽ കോഡിനേറ്റർ ഫിഷറീസ് വകുപ്പിൽ നിന്നും വിരമിച്ച കെ വി ചന്ദ്രൻ എന്നിവർ ചർച്ചകൾ ക്രോഡീകരിച്ചു. കയ്റോസ് എച്ച് ആർ മാനേജറും സൗത്ത് ഇന്ത്യൻ ബാങ്ക് കോട്ടയം റീജിയണൽ ഹെഡ് ആയി വിരമിച്ച പി. ജെ ഫ്രാൻസിസ് കയ്റോസിന്റെ ഈ വർഷത്തെ നൂതന പ്രൊജക്റ്റായ കയ്റോസ് എൽഡർളി കെയർ പ്രൊജക്റ്റ്നെക്കുറിച്ച് വിശദീകരിക്കുകയും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചവർ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു കൊണ്ട് ചടങ്ങിന് നന്ദി പറഞ്ഞു. കയ്റോസ് സ്റ്റാഫ് അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി.
Trending
- പഠനോപകരണങ്ങൾ വിതരണം ചെയ്തു.
- രണ്ടു നോവല്‍, ഒരു കഥ?
- ബിഷപ്പ് മത്തിയാസ് കാപ്പിൽ വിദ്യാരംഭപ്രഘോഷണം നടത്തി
- കണ്ണൂർ രൂപതാ ദർശൻ 2026
- ലോകകപ്പ് ഫുട്ബോളിൽ ചരിത്ര നേട്ടവുമായി മലയാളി
- കെ.സി.ബി.സി. ബൈബിള്‍ ക്ലാസുകള്‍ പി.ഒ.സി.യില്‍ തുടങ്ങുന്നു
- വിശ്വാസപരിശീലന വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി
- മരിയ മോണ്ട്സെററ്റ് ഇനി ഡിക്കാസ്റ്ററി മേധാവി

