സംസ്ഥാനത്ത് താൽക്കാലികമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വ്യക്തമാക്കി കെഎസ്ഇബി. ഈ സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മുന്‍കൂട്ടി അറിയിച്ചുകൊണ്ടുതന്നെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരില്‍ വൈദ്യുതി മുടക്കം SMS ആയി അറിയിക്കും. . ഇതിനിടെ സംസ്ഥാനം കൂടുതൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറിൽ പതിനഞ്ച് മിനിറ്റ് വരെ നിലവിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.
പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വൈദ്യുതി ആവശ്യകതയെ നേരിടാൻ ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചുമെല്ലാം ശ്രമങ്ങൾ നടത്തുന്നതായി കെഎസ്ഇബി വ്യക്തമാക്കി. എല്ലാ ഉപഭോക്താക്കൾക്കും ഇടതടവില്ലാതെ വൈദ്യുതി പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വൈദ്യുതി ആവശ്യകതയെ നേരിടാൻ ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചുമെല്ലാം ശ്രമങ്ങൾ നടത്തുന്നതായി കെഎസ്ഇബി വ്യക്തമാക്കി.
നിലവിലെ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ വൈകുന്നേരം 6നും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, എസി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും വൈകുന്നേരം 6 മണിക്കുശേഷം ഒഴിവാക്കണം. ഇത്തരം ജോലികൾ പരമാവധി മറ്റുസമയങ്ങളിൽ ക്രമീകരിക്കണം. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കിയും, അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും സഹകരിച്ചാൽ പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി അറിയിച്ചു.

