ഒച്ചന്ത്തുരുത്ത് : KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ 4 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവും കായികവുമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി Kids Athletics Summer Coaching Camp – 26, Session -3 ഓച്ചന്തുരുത്ത് നിത്യസഹായ മാത ഇടവക സഹവികാരി ബഹുമാനപ്പെട്ട ഫാ. മിഥുൻ പോൾ നിത്യസഹായമാതാ ദേവായ മുറ്റത്ത് ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് ശ്രീ. ആന്റണി ബാബു അട്ടിപ്പേറ്റി അധ്യക്ഷത വഹിച്ചു.KLCA വരാപ്പുഴ അതിരൂപത ട്രഷറർ ശ്രീ. എൻ ജെ പൗലോസ്,സെൻട്രൽ കമ്മിറ്റി ലീഡർ ശ്രീ. സാബു കളരിക്കൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സെക്രട്ടറി ആന്റണി സാബു വാര്യത്ത് സ്വാഗതവും ക്യാമ്പ് ഇൻസ്ട്രക്ടർ ശ്രീ.നിലേഷ് മൈക്കിൾ നന്ദിയും പറഞ്ഞു.
ഉത്ഘാടന ചടങ്ങിനു ശേഷം കുട്ടികളുടെ Warm up-ഉം നടന്നു. രാവിലെ 7 മണി മുതൽ കുട്ടികൾ രക്ഷിതാക്കളോടൊപ്പം വളരെ ഉത്സാഹത്തിലാണ് ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്.രജിസ്ട്രേഷൻ നടപടികൾക്ക് ശ്രീമതി ഷൈനി സെന്നീസ്, ജാൻസി ബെന്നി, ശ്രീ ലൈജു കളരിക്കൽഷിജു വാര്യത്ത്, റെൻഷിലിൻ മങ്ങാട്ട്,ജോഷി വലിയ പറമ്പ്. ഡെന്നീസ് കളരിക്കൽ, സേവ്യർ പാലക്കപ്പറമ്പിൽ,ജോൺസൺ തിയ്യാടി, രാജേഷ് എടപ്പങ്ങാട് .എന്നിവർ നേതൃത്വം നല്കി.
രക്ഷിതാക്കളും KLCA അംഗങ്ങളും അടക്കിയ ഒരു കോർ ടീം രൂപീകരിക്കുകയും ചെയ്തു. ക്യാമ്പിന്റെ നടത്തിപ്പ് ചുമതല ഈ ടീമിനായിരിക്കും. മെയ് 9 വരെ നീളുന്ന ക്യാമ്പിൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 8.30 വരെ വിവിധ ഗെയ്മുകളുടെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തിനു ശേഷം കുട്ടികൾക്ക് പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണവും നല്കുന്നു

