ഇറാൻ യുദ്ധത്തിൽ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമൻ പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശ നയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന വൈകുന്നേരത്തെ പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പാപ്പ ആഹ്വാനം ചെയ്തത്. വാഷിംഗ്ടണും ടെഹ്റാനും നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ച അതേ ദിവസം തന്നെയാണ് പാപ്പ സമാധാനത്തിനായി ശബ്ദമുയർത്തിയത്. പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചു. മാർപ്പാപ്പയുടെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Trending
- ലിയോ പതിനാലാമൻ പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്
- യുവ ദമ്പതികൾ സഭയുടെ ശക്തി ;തോമസ് തറയിൽ
- OCD സുപ്പീരിയർ ജനറൽ, ഫാ. മിഗെൽ മാർക്കെസിന്റെ ഉക്രൈൻ സന്ദർശന അനുഭവങ്ങൾ
- കൽദായ സഭാ സിനഡ് അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
- പാപ്പായുടെ ആദ്യ ആഫ്രിക്കൻ സന്ദർശനം ഏപ്രിൽ 13 മുതൽ
- സമന്വയ-2026; എറണാകുളം സെന്റ് തെരേസാസ് കോളേജിൽ
- കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രിൽ 15 ന്
- പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്

