കോട്ടപ്പുറം : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്) നടപ്പിലാക്കുന്ന കിഡ്സ് – സ്നേഹാമൃതം (ക്യാന്‍സര്‍ രോഗികള്‍ക്കായ് ഒരു സാന്ത്വന സ്പര്‍ശം) ജീവകാരുണ്യ പദ്ധതി, കാരിത്താസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2026 ഏപ്രില്‍ 08-ാം തീയതി ബുധനാഴ്ച കോട്ടപ്പുറം കിഡസ് ക്യാമ്പസില്‍ വെച്ച് സൗജന്യ മാമോഗ്രാം ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് ശ്രീ. സംഗീത് പ്രതാപ് നിര്‍വ്വഹിച്ചു. കിഡ്സ് എക്സി്ക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കിഡ്സ് അസോ. ഡയറക്ടര്‍ റവ. ഫാ. വിനു പടമാട്ടുമ്മല്‍ സ്വാഗതം ആശംസിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി പാനല്‍ ലോയര്‍ അഡ്വ. നെയ്മദുള്ള സിദ്ധിക്ക്, കിഡ്സ് അസി. ഡയറക്ടര്‍ റവ.ഫാ. നിഖില്‍ മുട്ടിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏറ്റവും കൂടുതല്‍ സാമ്പത്തീക ബാദ്ധ്യതയ്ക്കും, മരണത്തിനും, കുടുംബശിഥിലീകരണത്തിനും ഒരു കാരണമായി ക്യാന്‍സര്‍ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആരംഭത്തിലെ കണ്ടെത്തിയാല്‍ അതിജീവന സാധ്യതകള്‍ ഏറെയാണ്. നമ്മുടെയിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ബ്രെസ്റ്റ് ക്യാന്‍സറാണ്. കൃത്യമായ പരിശോധനകളിലൂടെയും അവബോധത്തിലൂടെയും മാത്രമാണ് നമുക്കതിനെ നേരിടാനാകുന്നത്. ഈ പ്രാധാന്യം മനസ്സിലാക്കി ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും കടന്നു ചെന്ന് ഏവര്‍ക്കും പരിശോധന ലഭ്യമാക്കി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് ആരോഗ്യപരിപാലനം പരിശോധനയിലൂടെയും അവബോധത്തിലൂടെയും ഉറപ്പുവരുത്തുക എന്നതാണ് കിഡ്സ് സ്നേഹാമൃതം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഏപ്രിൽ മെയ് മാസങ്ങളിൽ എറണാകുളം തൃശ്ശൂർ ജില്ലകളിലായി ദേവാലയങ്ങളിലും സ്കൂളുകളിലും വിവിധ ഗ്രാമ പ്രദേശങ്ങളിലുമായി ഏകദേശം രണ്ടായിരത്തോളം സ്ത്രീകളെ പരിശോധന നടത്തുന്നു കാരിത്താസ് ഹോസ്പിറ്റലിന്റെയും പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് കിഡ്സ് ഈ രണ്ടുമാസം നീണ്ടുനിൽക്കുന്ന സ്നേഹാമൃതം പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
Trending
- സൗജന്യ മാമോഗ്രാം ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനംകിഡ്സ് – സ്നേഹാമൃതം 2026
- ഏപ്രിൽ ഒൻപതിന് വേതനത്തോട് കൂടിയ അവധി
- ലൂർദ് ആശുപത്രി ലോകാരോഗ്യ ദിനം ആചരിച്ചു.
- ഇറാനിലുള്ള ഇന്ത്യൻ പൗരന്മാര് രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം
- നിയമസഭ തെരഞ്ഞെടുപ്പ്; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
- മൊഹ്സിന കിദ്വായ് അന്തരിച്ചു
- നൈജീരിയയില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്ക്കിടെഭീകരാക്രമണം: മരണസംഖ്യ വര്‍ദ്ധിക്കുന്നു
- യേശുവിനെ മിശിഹായായി സ്വീകരിച്ച യഹൂദവംശജന്മാരുടെ അനുഭവങ്ങളുമായി ഡോക്യുമെന്ററി ചിത്രം

