കെ സി വൈ എം സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് ഗാന്ധിനഗർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. കെ.സി.വൈ.എം ഗാന്ധിനഗർ യൂണിറ്റ് വൈസ് പ്രസിഡണ്ട് കുമാരി അനിൽഡ മരിയ അധ്യക്ഷതവഹിച്ചു. ഗാന്ധിനഗർ സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് പ്രീസ്റ്റ് ഇൻ ചാർജ് റവ. ഫാ. നിബിൻ കുര്യാക്കോസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
എളംകുളം 42-ാം ഡിവിഷൻ കൗൻസിലർ ശ്രീമതി. നിഷ പി.ഡിയും ഗന്ധിനഗർ 12-ാം ഡിവിഷൻ കൗൺസിലർ ബഹു. നിർമ്മല ടീച്ചറും യോഗത്തിൽ വിശിഷ്ടാതിഥികളായിയിരുന്നു “women empowerment “എന്ന വിഷയത്തിൽ
കൊച്ചി സിറ്റി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. ബാബു.പി.ജോൺ ,ക്ലാസ് നയിച്ചു
രണ്ട് ഡിവിഷൻ കൗൻസിലർമാരെയും വനിത ദിനാഘോഷ പരിപാടിയിൽ
ആദരിക്കുകയുണ്ടായി ബ്രെ. സെലസ്റ്റിൻ ,ഗാന്ധിനഗർ മതബോധന വിഭാഗം എച്ച്.എം മേരി ഹസീന, എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു ,സാറാ സൂസൻ യോഗത്തിന് സ്വാഗതം അർപ്പിച്ചു. യൂത്ത് അംഗങ്ങളുടെ ഫ്ലാഷ് മോബ് , മധുര വിതരണം എന്നിവ നടത്തപ്പെട്ടു

