വരാപ്പുഴ: അതിരൂപത കെസിവൈഎം, മുൻകാല ഭാരവാഹികളുടെ സംഗമം, കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ശ്രീ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജീൻ മേരി കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പാട്രിക്, ഫിർമൂസ് ഫൗണ്ടേഷൻ പ്രസിഡൻറ് മാത്യു ലിഞ്ചൻ റോയ്, എം എസ് അഗസ്റ്റിൻ, ഫ്രാൻസിസ് ഷെൻസൻ, ആൻറണി ഐ എം,സിബി ജോയ്, ബിജു സേവ്യർ എന്നിവർ സംസാരിച്ചു.
എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട
ഷാജി ജോർജ്, കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷെറി ജെ. തോമസ് കെ.എല്‍സി.എ. സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.ജെ.പോൾ, മരട് മുനിസിപ്പാലിറ്റി വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജിൻസൺ പീറ്റർ, കടമകുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം എസ് ആൻറണി, ഐ.സി.വൈ.എം. നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ. റോസ് മേരി,
മാനവസേവ പുരസ്കാരം നേടിയ വൈല്‍ഡ് ഫോട്ടോഗ്രാഫറും ഗാനരചയിതാവുമായ ഷൈജു കേളന്തറ, ഇടപ്പിള്ളി ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആന്റെണി റോജൻ, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷിബു സെബാസ്റ്റിൻ എന്നിവരെ ആദരിച്ചു.

