ഫോർട്ട്കൊച്ചി: ലഹരിക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടായ്മ സംഘടിപ്പിച്ചു.
ഫോർട്ട്കൊച്ചി ബീച്ചിൽ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷ വഹിച്ച യോഗത്തിൽ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അഞ്ജന മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വളരെ അഭിനന്ദനാർഹമാണെന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി.
കെ.സി.വൈ.എം കൊച്ചി രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനിൽ കൈതേത്ത്, വൈസ് പ്രസിഡന്റ് ജീവ റെജി, സെക്രട്ടറി ഇൻ ചാർജ് ഡയസ് ആൻ്റണി, എക്സിക്യൂട്ടീവ് അംഗം അഡ്വ. ടോം ആന്റണി, അരുൺ പീറ്റർ എന്നിവർ സംസാരിച്ചു.ആനിമേറ്റർ സി. മിനി ജോർജ്, ട്രഷറർ ജോർജ് ജിക്സൺ, സെക്രട്ടറി സനൂപ് ദാസ്, അക്ഷയ മരിയ, എക്സിക്യൂട്ടീവ് അംഗം ആൽവിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

