പറവൂർ: ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച ജെ.ബി. കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു.
കെ.എൽ.സി.എ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പറവൂർ നിയോജക മണ്ഡലം കൺവെൻഷൻ കൊത്തൊലെഗോ ദേവാലയാങ്കണത്തിൽ നടന്നു. രൂപതാ പ്രസിഡന്റ് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു.“ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ സംബന്ധിച്ചുള്ള യാഥാർത്ഥ്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂർണമായി നടപ്പിലാക്കുന്നത് സാമൂഹ്യനീതിയുടെ ഭാഗമാണ്.” എന്ന് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ കൺവെൻഷൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു
കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ് താളുപാടത്ത്, റവ. ഫാ. ജോൺ പോൾ, ഫാ. പ്രിൻസ് പടമാട്ടുമ്മൽ, കെ.സി.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ഡി. ഫ്രാൻസിസ്, കെ.എൽ.സി.ഡബ്ല്യു.എ രൂപതാ പ്രസിഡന്റ് റാണി പ്രദീപ്, കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് റേച്ചൽ ക്ലീറ്റസ്, വിദ്യാഭ്യാസ ഫോറം കൺവീനർ മേഴ്സി ജോസി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
രൂപത ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ സ്വാഗതവും ജനറൽ കൺവീനർ ജോൺസൺ മങ്കുഴി നന്ദിയും പറഞ്ഞു.

