കൊച്ചി : ക്രൈസ്തവരുടെ പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കർ, ദളിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ സാമൂഹിക – സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. അദ്ദേഹത്തെ സന്ദർശിച്ച കെആർഎൽസിസി സംഘത്തോടാണ് ഇത് വ്യക്തമാക്കിയത്. മുനമ്പം നിവാസികളുടെ ഭൂമിയിൽ മേലുള്ള അവകാശം നിയമപരമായി പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.മെത്രാൻമാരായ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് സെൽവരാജൻ ദാസൻ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി പാട്രിക് മൈക്കിൾ, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. എംഎൽഎ മാരായ ടി.ജെ. വിനോദ്, എം. വിൻസന്റ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. അഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല, റവന്യുവകുപ്പുമന്ത്രി എ. പി. അനിൽകുമാർ, വനം വകുപ്പുമന്ത്രി ഷിബു ബേബി ജോൺ, ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവരേയും കെആർഎൽസിസി സന്ദർശിച്ചു. കേരളത്തിലെ ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തി.
Trending
- പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൃക്ഷത്തൈകൾ നടും
- ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
- പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
- ഹരിത കേരളത്തിനായി കൈകോർത്ത് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
- സ്നേഹ സ്പർശനമായി നവജീവനം രൂപതാ സംഗമം
- എഐ യുഗപകര്ച്ചയില് കേരളം
- പരിശോധന കേന്ദ്രം ആരംഭിച്ചു
- വിമര്‍ശനം വഴികാട്ടിയായി പരിസ്ഥിതി സംരക്ഷകരായി സഭ

