കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചി രൂപത ജനറൽ കൗൺസിൽ കുമ്പളങ്ങി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റും KLCA മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ നെൽസൺകോച്ചേരി ഉത്ഘാടനം ചെയ്തു.
രൂപതാ പ്രസിഡൻറ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സിന്ധു ജസ്റ്റസ്, ജോയി സി. കമ്പക്കാരൻ , സെവ്യർ രാജു, എൻ. എൽ ജെയിംസ്, പി.പി. ജേക്കബ്ബ്, ജേക്കബ് പോൾ, റിഡ്ജൻ റിബെല്ലോ,ജോസ് മോൻ ഇടപ്പറമ്പിൽ, സുജ അനിൽ എന്നിവരെ ആദരിച്ചു. എഴുപുന്ന അമലോത്ഭവ മാതാ KLCA യൂണിറ്റിനെ പ്രത്യേകം അഭിനന്ദിച്ചു.
ഫാ.ആൻറണി കുഴിവേലിൽ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കൽ, സാബു കാനക്കാപ്പള്ളി, അലക്സാണ്ടർ ഷാജു ആനന്ദശേരി, ഹെൻസൺ പോത്തൻപള്ളി, സെബാസ്റ്റ്യൻ കെ.ജെ., ജെസ്സി കണ്ടനാം പറമ്പിൽ, വിദ്യ ജോജി എന്നിവർ സംസാരിച്ചു.