വത്തിക്കാൻ: സഭകൾക്ക് വേണ്ടിയുള്ള പരിശുദ്ധ സിംഘാസനത്തിന്റെ കാര്യാലയം പുറപ്പെടുവിച്ച ലേഖനം വഴി പൗരസ്ത്യ സഭയിലുള്ള വൈദീകർ പാശ്ചാത്യ സഭാ തിരുക്കർമ്മങ്ങൾ അർപ്പിക്കുന്നതിലുള്ള നിബന്ധനകൾ പ്രസിദ്ധീകരിച്ചു.
കാലങ്ങളായി സഭകൾക്കിടയിൽ നിലനിൽക്കുന്ന ചില തെറ്റുധാരണകളും ആശയക്കുഴപ്പങ്ങളും ദൂരീകരിക്കുന്നതിനായി ആണ് ഡിക്രീ പുറപ്പെടുവിക്കുന്നതെന്നും, കാര്യാലയത്തിന്റെ പ്രീഫെക്ട് ആയ കർദിനാൾ ക്ലോഡിയോ ഗുഗറോറ്റി അറിയിച്ചു.പുതിയ നിബന്ധന പ്രകാരം പൗരസ്ത്യ സഭയിലുള്ള വൈദീകർ പാശ്ചാത്യ സഭായിൽ പരിശുദ്ധ ബലി അർപ്പിക്കുബോൾ പരിശുദ്ധ സിംഘാസനത്തിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം, അല്ലാത്ത പക്ഷം അത് നിയമലംഘനം ആയി കണക്കാക്കും.
ഏതെങ്കിലും വ്യക്തികളുടെയോ സമൂഹത്തിന്റെയോ പ്രത്യേക താൽപ്പര്യത്തിന് വേണ്ടി റീത്തുകളിൽ മാറ്റം വരുത്തുന്നത് ഒഴിവാക്കാനും, അതോടൊപ്പം അജപാലന ദൗത്യം ആവശ്യ സ്ഥലങ്ങളിൽ ഉറപ്പാക്കാനും ഈ നിയമം ഉപകരിക്കും എന്നും വ്യക്തമാക്കുന്നുണ്ട്.
സ്വന്തം റീത്തുകളിൽ ഉള്ള വിശ്വാസികൾക്ക് വേണ്ടി ആണ് പ്രധാനമായും പൗരസ്ത്യ സംഭവ വൈദീകർ സേവനം ചെയ്യേണ്ടതെന്നും, സാമ്പത്തീക നേട്ടം മാത്രം ലക്ഷ്യമാക്കി ലത്തീൻ സഭാ ദേവാലയങ്ങളിൽ സേവനം ചെയ്യുന്നത് അവരുടെ സഭ വിശ്വാസികൾക്ക് നൽകേണ്ട ശുശ്രൂഷയിൽ കുറവ് വരുത്താനും ഇടയാകും എന്നും ലേഖനം ഓർമ്മ പെടുത്തുന്നു.
പാശ്ചാത്യ സഭാ തിരുകർമ്മങ്ങൾ ചെയ്യാൻ പരിശുദ്ധ സിംഘാസനത്തിന്റെ അനുമതി നേടുന്നതിനായി സ്വന്തം സഭയിലെ മേലധികാരിയുടെയും സേവനം ചെയ്യാൻ പോകുന്നിടത്തു നിന്നുള്ള കത്തും, അവിടുത്തെ സഭാ മേലധികാരിയുടെ കത്തും മറ്റു അനുബന്ധ രേഖകളും ആവശ്യമാണെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.