ന്യൂഡൽഹി: ഗാസയിലും ഇറാനിലും ഇസ്രയേൽ ആക്രമണം തുടരുമ്പോൾ ഇന്ത്യ പുലർത്തുന്ന മൗനം അപമാനകാരമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇന്ത്യയുടെ നിശബ്ദത മൂല്യങ്ങളെ അടിയറവ് വയ്ക്കുന്നതിന് തുല്യമാണ്- അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ മൗനം പാലിക്കൽ നയതന്ത്രപരമായ വീഴ്ച മാത്രമല്ല, ഇന്ത്യയുടെ ധാർമ്മികവും തന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യതിചലനം കൂടിയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലും ഇന്ത്യ തങ്ങളുടെ ശബ്ദം ഉയർത്തണമെന്നും അവർ പറഞ്ഞു.