ന്യൂഡൽഹി: ഭാരത്തിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ആശങ്കാജനകമായ തോതിൽ വർദ്ധിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട്.
2025 ജനുവരി മുതൽ മെയ് വരെ 313 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) ഹെൽപ്പ് ലൈനിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2014-ൽ 127 സംഭവങ്ങൾ ഉണ്ടായിരുന്നത് 2024 ൽ 834 ആയി ഉയർന്നിരിന്നു. 2025-ല്‍ കേവലം അഞ്ചു മാസത്തിനകമാണ് 313 അക്രമ സംഭവങ്ങളെന്നത് ആശങ്കാജനകമായ വസ്തുതയാണ്.