ജലന്തർ രൂപത പുതിയ മെത്രാനെ ലഭിച്ചതിലുള്ള സന്തോഷത്തിൽ ആയിരിക്കുമ്പോൾ തന്നെ, രൂപതയുടെ സെമിനാരി റെക്റ്റർ ആയിരുന്ന ഫാ. മാക്സിം നിര്യാതനായി. ഡൽഹി അതിരൂപതാ അംഗം ആയ ഫാ. മാക്സിം ജലന്തർ മേജർ സെമിനാരി റെക്റ്ററായും പ്രൊഫൊസ്സർ ആയും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. 54 വയസ്സുള്ള ഫാ. മാക്സിം ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയിരുന്നു.
പെട്ടന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണം എന്ന് ആണ് അറിയാൻ കഴിഞ്ഞത്. മൃത സംസ്കാര ശുശ്രൂകളെ പറ്റിയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് രൂപത വൃത്തങ്ങൾ അറിയിച്ചു. ഫാ. മാക്സിമിന്റെ നിര്യാണത്തിൽ കത്തോലിക്കാ സഭ ദുഖിക്കുമ്പോൾ അദ്ദേഹം ജീവിച്ച ജീവിതവും അദ്ദേഹത്തിന്റെ ജീവിത വഴിത്താരകളും എന്നും ഓർമ്മിക്കപെടുക തന്നെ ചെയ്യും.