മുനമ്പം ഭൂ സമരം 104ാം ദിനത്തിലേക്ക്
കൊച്ചി: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷന്റെ അവസാന ഹിയറിങ് എറണാകുളം കളക്ടറേറ്റിൽ നടന്നു.
ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആന്റണി സേവിയർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലക്കൽ സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകൻ കാതികുളത്ത്, അഡ്വക്കേറ്റ് സിദ്ധാർത്ത് വാര്യർ തുടങ്ങിയവർ പങ്കെടുത്തു.
1948 ൽ കരീം സേട്ടുവിന്റെ മകളായ ജംബുബായിയിൽ നിന്നും 5200 രൂപയ്ക്ക് വാങ്ങിയതാണ് 404 ഏക്കർ ഭൂമിയെന്നും 1946 lൽ ജമ്പുബായിയുടെ സഹോദരനായ മൂസ സേട്ടു മരിക്കുമ്പോൾ മൂസാസേട്ടുവിന്റെ മകളായ ആമിനയ്ക്ക് 6 വയസ്സു മാത്രം പ്രായമുണ്ടായിരുന്നുള്ളൂ എന്നും ജോസഫ് ബെന്നി കമ്മീഷനു മുൻപാകെ വാദം ഉന്നയിച്ചു.
മൈനറായ ആമിനയുടെ കെയർടേക്കർ ആയി വന്ന ആളാണ് സിദ്ദിഖ് സേട്ടു എന്നും ആമിന പ്രായപൂർത്തിയാകുമ്പോൾ ഭൂസ്വത്തിൽ തർക്കം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ അവകാശം ഉണ്ടെന്നിരിക്കെ 404 ഏക്കർ ഭൂമി പെർമനന്റായി വഖഫ് ആയി കൊടുക്കാൻ സിദ്ദിഖ് സേട്ടുവിന് അധികാരമില്ല എന്നും കമ്മീഷൻ മുൻപാകെ വാദമുന്നയിച്ചു.