മുനമ്പം :റവന്യൂഅവകാശങ്ങൾ സ്ഥാപിച്ചു കിട്ടുവാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 98ആം ദിനത്തിലേക്ക് കടന്നു. 97ആം ദിനത്തിൽ സ്ത്രീകൾ അടക്കം 10 പേർ നിരാഹാര സമരത്തിൽ പങ്കെടുത്തു.
ബി ജെ പി കോട്ടുവള്ളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കോട്ടുവള്ളി രണ്ടാം വാർഡ് മെമ്പർ M S സതീഷ് സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജു മാടവന, ബിജെപിപഞ്ചായത്ത്യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് , സെക്രട്ടറി മുരളി കോവിലകത്ത്, ഇരുപതാം വാർഡ് മെമ്പർ സിന്ധു നാരായണൻ കുട്ടി തുടങ്ങിയവരും സമരപ്പന്തലിൽ എത്തിച്ചേർന്നു.
JSS എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വി കെ സുനിൽകുമാർ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി.