കോട്ടയം: വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 65-ാമത് സ്ഥാപക ദിനാചരണവും വയോജന ദിനാചരണവും നടത്തി. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വി എസ്നാ എസ്മ എസ് നേതൃത്വം നൽകുന്ന സ്വയം സഹായ സംഘങ്ങൾക്ക് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷനിൽ നിന്ന് അനുവദിച്ച 70ലക്ഷം രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ ജില്ലാ മാനേജർ പ്രീതി ജോസഫ് സൊസൈറ്റിക്ക് കൈമാറി.
വയോജന ദിനാചരണത്തിന്റെ ഭാഗമായി 70 ലക്ഷം രൂപയുടെ വായ്പ ബിഷപ്പ് ജസ്റ്റിൻ മഠത്തിപറമ്പിൽ അംഗങ്ങൾക്കായി വിതരണവും നടത്തി. ദിനാചരണത്തിന്റെ ഭാഗമായി 25 പേർക്കു വായ്പയായി 25,000 രൂപ വീതം നൽകി.
സൊസൈറ്റിയുടെ ജനകീയ അടിത്തറയായി 84 കേന്ദ്രങ്ങളിൽ രൂപീകൃതമായിരിക്കുന്ന ജനകീയ വികസന സമിതികളിൽനിന്ന് ഏറ്റവും മികച്ച സാമൂഹിക ഇടപെടലുകൾ കാഴ്ചവച്ച പൊടിമറ്റം ജനകീയ വികസന സമിതിക്ക് കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. സാബാസ്എ ഇഗ്നേഷ്യസ് പുരസ്കാരം നൽകി.
ബാലവേദിയുടെ അധ്യക്ഷകാല പ്രവർത്തക നായിരുന്ന കെ യേശുദാസ് ജെ ആർ എഫ് ലഭിച്ചതിനു വിദ്യാഭ്യാസ പുരസ്കാരം നൽകി.മേരി മാത്യു, ഡയറക്ടർ ഫാ. ഫെലിക്സ് ദേവസ്യ അസി. ഡയറക്ടർ ഫാ. അനസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
.

