പെരുമ്പാവൂർ: വിജയപുരം രൂപതയുടെ മൈഗ്രൻസ് ഡേ ആഘോഷം ഒക്ടോബർ 4 ഞായറാഴ്ച പെരുമ്പാവൂർ സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. വിജയപുരം രൂപതാധ്യക്ഷനും കെആർഎൽസിബിസി മൈഗ്രന്റ് കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ഹിന്ദി ഭാഷയിൽ ദിവ്യബലിയർപ്പിച്ച് വിശ്വാസിസമൂഹത്തിനായി പ്രാർത്ഥിച്ചു.
കേരള റീജിയൻ മൈഗ്രന്റ് കമ്മീഷൻ സെക്രട്ടറി ഫാ. നോയൽ, വിജയപുരം രൂപത മൈഗ്രന്റ് ഡയറക്ടർ ഫാ. അനസ് പോൾ, ഇടവക വികാരി ഫാ. ജോർജ് പുത്തൻപറമ്പിൽ, ഫാ. ജോസഫ് സി.എം., ഫാ. മാത്യു സി.എം., ഫാ. പോൾ എന്നിവർ സന്നിഹിതരായിരുന്നു. മൂന്നാർ, പെരുമ്പാവൂർ മേഖലകളിൽ നിന്നായി 120-ഓളം വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. പ്രാർത്ഥനയ്ക്കുശേഷം വിവിധ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു. പരസ്പര സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്ന അവസരമായി മൈഗ്രൻസ് ഡേ ആഘോഷം മാറി.

