കൊല്ലം: കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജെ.കെ.എം.ഒ. ഇന്ത്യ സംഘടിപ്പിച്ച 16-ാമത് ഷിഹാൻ ബോണി റോബർട്ട്സ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം കരുതൽ ഡോജോയ്ക്ക് അഭിമാനനേട്ടം.ബ്രൗൺ ബെൽറ്റ് വിഭാഗത്തിൽ 55 കിലോഗ്രാമിൽ താഴെയുള്ളവരുടെ കത്തയിൽ സ്വർണമെഡലും കുമിതെയിൽ വെള്ളിമെഡലും നേടിയ ജാബിൻ ജോർജ് ശ്രദ്ധേയനായി. ഇതേ വിഭാഗത്തിലെ കുമിതെയിൽ സ്വർണമെഡലും കത്തയിൽ വെള്ളിമെഡലും ജാസൻ ജോർജ് സ്വന്തമാക്കി. ഷിഹാൻ ചാൾസ് മോഹൻ മെൻഡസിന്റെ ശിഷ്യരായ ഇരുവരും ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.
കൊല്ലം രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യർ വലിയവീടിന്റെയും പട്ടത്താനം വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംഗീത അധ്യാപിക ജോസ്ഫിന്റെയും മക്കളാണ് ജാബിനും ജാസനും.ബ്രൗൺ ബെൽറ്റ് വിഭാഗം 30 കിലോഗ്രാമിൽ താഴെയുള്ളവരുടെ കുമിതെയിൽ ഈതൻ പോൾ വെള്ളിമെഡൽ നേടി. ജോവാഷ് ജോർജും ഇവാൻ സോളിയും വെങ്കലമെഡലും കരസ്ഥമാക്കി.

