പുനലൂർ :പുനലൂർ രൂപതയിലെ ആറന്മുള സെന്റ് സെബാസ്റ്റ്യൻ ഇടവകാരിയായ ഫാ .മോൺസിഞ്ഞോർ ഫ്രാൻസിസ് പി മിനിസ്ട്രീസിന്റെ എപ്പിസ്കോപ്പൽ വികാരിയായി പുനലൂർ രൂപതമെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.
1973 മെയ് 30 തീയതി കൊല്ലം ചെമ്മക്കാട് വിമലാഭവനത്തിൽ പത്രോസിന്റെയും സ്റ്റല്ലിയുടെയും മകനായി ജനിച്ചു.2004 ഡിസംബർ 30ന് പുനലൂർ രൂപതയുടെ പ്രഥമ മെത്രാൻ മത്യാസ് കാപ്പിൽ പിതാവിൽനിന്ന് പുനലൂർ സെന്റ് മേരിസ് കത്തീഡ്രൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു.പൂനെ പേപ്പൽ സെമിനാരിയിൽ നിന്ന് MTH ബിരുദം നേടി.പുനലൂർ സെൻറ് അലോഷ്യസ് സെമിനാരി റെക്ടർ, ചണ്ണപേട്ട കൊഴുവല്ലൂർ,ആറന്മുളഎന്നീ ഇടവകകളിൽ അദ്ദേഹം സേവനം ചെയ്തു.

