കൊച്ചി: കെ.എൽ.സി.എ സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., പ്ലസ് ടു, ബി.എഡ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ഓഗസ്റ്റ് 2-ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനം ഫാ. ഷൈജു പരിയാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. ഫാ. പയസ് പഴേരിക്കൽ, കെ.എൽ.സി.എ രൂപതാ സെക്രട്ടറി സെബാസ്റ്റ്യൻ, രൂപതാ ട്രഷറർ ജോബ് പുളിക്കൽ, രൂപതാ ജോയിന്റ് സെക്രട്ടറി ലിനു തോമസ്, ഫോർട്ട് കൊച്ചി മേഖലാ സെക്രട്ടറി മെൽവിൻ ജോസഫ്, സാന്താക്രൂസ് യൂണിറ്റ് പ്രസിഡന്റ് ഷാജി ചക്കാട്ടിൽ, സെക്രട്ടറി ബെനഡിക്ട് റാഫേൽ, ട്രഷറർ ഉഷ ആന്റണി, ജോയിന്റ് സെക്രട്ടറി ബീനാ റാഫേൽ, ഷാജി സ്റ്റാൻലി, ആൻസിൽ, റസീന, സെന്നി പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസ മികവ് കൈവരിച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ച ചടങ്ങിൽ ഉപഹാരങ്ങളും അനുമോദന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

