കേരളത്തിലെ തീര കടലിലും പുറംകടലിലും തൊഴിലെടുക്കുന്ന മത്സ്യബന്ധന സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ തീരുമാനങ്ങൾ മത്സ്യ തൊഴിലാളി സമൂഹത്തെ ദുരിതത്തിലാക്കിയിരിക്കയാണെന്ന് കേരള മത്സ്യത്തൊഴിലാളി ഫോറം അഭിപ്രായപ്പെട്ടു. മണ്ണെണ്ണയുടെ വില വർദ്ധനവ് പിൻവലിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
കേരളത്തിലെ ഉൾനാടൻ മേഖലയിലെ മത്സ്യ തൊഴിലാളികളും പ്രതിസന്ധിയിലാണ്.
ശക്തീകരണത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കാൻ
മത്സ്യ തൊഴിലാളികൾക്ക് കഴിയണമെന്ന്
കൊല്ലം രൂപത വികാരി ജനറൽ മോൺ.ബൈജു ജൂലിയൻ പ്രസ്താവിച്ചു. കൊല്ലത്ത് കേരള മത്സ്യ തൊഴിലാളി ഫോറം സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു, ഫോറം ഡയറക്ടർ ഫാ. ജിജോ ജോസ് , യു ടി എ കൺവീനർ ബാബു തണ്ണിക്കോട്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. ജെ. യേശുദാസൻ,കൊല്ലം ജില്ലാ പ്രസിഡന്റ് ഹെൻട്രി ജോർജ്ജ്, ജെഫേഴ്സൺ എന്നിവർ സംസാരിച്ചു.
കേരള മത്സ്യത്തൊഴിലാളി ഫോറം പ്രസിഡണ്ടായി ഹെൻട്രി ജോർജ് (കൊല്ലം) തെരഞ്ഞെടുക്കപ്പെട്ടു. ബേസിൽ മുക്കത്ത് (എറണാകുളം)ആണ് ജനറൽ സെക്രട്ടറി. ഇറോണിയോസ് ജോൺ, തിരുവനന്തപുരം (വൈസ് പ്രസിഡണ്ട്), വിൽസൺ, ആലപ്പുഴ (ട്രഷറർ), ജിതിൻ ഡോൺബോസ്ക്കോ – എറണാകുളം, ക്രിസ്റ്റഫർ ബഞ്ചമിൻ – കൊല്ലം (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

