കൊച്ചി: സിഎംഐ കൊച്ചി തിരുഹൃദയ പ്രവിശ്യയുടെ മുൻ പ്രൊവിൻഷ്യലും രാജഗിരി എൻജിനിയറിംഗ് കോളജ് ഡയറക്ടറുമായ ഫാ. ഡോ. ജോസ് കുറിയേടത്ത് (81) അന്തരിച്ചു. കളമശേരി യേശുഭവൻ അംഗമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കളമശേരി സേക്രഡ് ഹാർട്ട് പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ.
കൊച്ചി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ, കേരള സോഷ്യോളജിക്കൽ സൊസൈറ്റി സെക്രട്ടറി, വൈസ് പ്രസിഡന്റ്, ആലുവ ജീവസ് സെന്റർ ഡയറക്ടർ, സിഎംഐ സന്യാസ സമൂ ഹത്തിന്റെ എഡ്യൂക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ മീഡിയ വിഭാഗം ജനറൽ കൗൺസിലർ, തേവര ആശ്രമം പ്രിയോർ, കോളജ് മാനേജർ, കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സാമൂഹിക ഗവേഷണരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 11 ഗ്രന്ഥങ്ങളും ഇരുന്നൂറോളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. വാഗ്മിയും ചിന്തകനുമായിരുന്ന ഫാ. കുറിയേടത്ത്, അക്കാദമിക ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. ഏഴു വർഷം കാനഡയിലേ ടോറന്റോയിൽ അജപാലന ശുശ്രൂഷ നിർവഹിച്ചു
Trending
- രത്തന്‍ ടാറ്റ
- മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭനേരിട്ട വെല്ലുവിളികള്‍
- ജനകീയ ഭക്താനുഷ്ഠാനങ്ങള്‍
- “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം

