ആഫ്രിക്കയിലേക്കുള്ള ഒന്നാമത്തേതുമായ അപ്പസ്തോലികയാത്ര അവസാനിച്ചു. പോപ്പ് ലിയോ പതിനാലാമൻ വ്യാഴാഴ്ച ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോയിൽ നടന്ന അവസാന വിശുദ്ധ കുർബാനയോടെ തന്റെ പ്രധാനപ്പെട്ട ആഫ്രിക്കൻ യാത്ര അവസാനിച്ചു. ആഗോള നേതാക്കളുമായി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ കൊണ്ട് ഈ യാത്ര സമീപകാലത്ത് ഏറ്റവും ശ്രദ്ധേയമായ പോപ്പിന്റെ സന്ദർശനങ്ങളിൽ ഒന്നായി മാറി.
പതിനൊന്ന് ദിവസങ്ങൾ നീണ്ട തന്റെ യാത്രയ്ക്കൊടുവിലാണ് ലിയോ പതിനാലാമൻ പാപ്പ വത്തിക്കാനിലേക്ക് മടങ്ങുന്നത്. സമാധാനത്തിന്റെയും നീതിയുടെയും അഴിമതിരഹിതഭരണത്തിന്റെയും പ്രാധാന്യം, അധികാരദുർവിനിയോഗം, പ്രകൃതിവിഭവങ്ങളുടെ ചൂഷണം എന്നീ തിന്മകളിൽനിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യം, വിവിധ ജന, മത വിഭാഗങ്ങൾ തമ്മിൽ അനുരഞ്ജനവും ക്ഷമയും പ്രോത്സാഹിപ്പിച്ചും, സഹോദര്യത്തിലും ജീവിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങി മത, സാമൂഹിക ജീവിതങ്ങളിലും, അന്താരാഷ്ട്രീയ ബന്ധങ്ങളിലും ഉണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളും സാക്ഷ്യവും നൽകിക്കൊണ്ടാണ് പരിശുദ്ധ പിതാവ് ഈ യാത്ര പൂർത്തിയാക്കിയത്. എല്ലാത്തിലുമുപരി, ആഫ്രിക്കയിലെ കത്തോലിക്കാസഭയ്ക്കും ക്രൈസ്തവവിശ്വാസികൾക്കും തങ്ങളുടെ വിശ്വാസ, സാമൂഹിക ജീവിതത്തിൽ ഏറെ വലിയ മുതൽക്കൂട്ടുകൂടിയായിരുന്നു പാപ്പയുടെ സാന്നിദ്ധ്യവും ഉദ്ബോധനങ്ങളും.

