കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയും ലൂർദ് കോളേജ് ഓഫ് നഴ്സിങ് സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയും സൗജന്യ ഹെൽത്ത് സ്ക്രീനിങ്ങും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർ ഷാ ആർ. ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവൽക്കരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും പൊതുജനാരോഗ്യ രംഗത്ത് ലൂർദ് ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ ഗോൾഡിൻ പീറ്റർ ആരോഗ്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലൂർദ് കോളേജ് ഓഫ് നഴ്സിങ് അധ്യാപിക പ്രൊഫ. ലീന എബ്രഹാം, ലൂർദ് ആശുപത്രി റിലേഷൻസ് ഓഫീസർ ഡോ. റ്റിറ്റ്സൺ ദേവസി എന്നിവർ സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിങ് വിദ്യാർത്ഥികൾ ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Trending
- ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ‘സുഭിക്ഷം’ പദ്ധതി നാലാം ഘട്ടത്തിലേക്ക്
- തെരുവുനായ ശല്യം: എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കെ.എൽ.സി.എ.
- റോമിൽ നിന്നും ഡൊമിനിക്കൻ വൈദികർ കൊല്ലം രൂപത സന്ദർശിച്ചു
- ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ ചാക്രികലേഖനം: മനുഷ്യാന്തസ്സും എ.ഐ. യുഗത്തിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പഠനസെമിനാർ
- ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം കെഎൽസിഎ കൊച്ചി രൂപത
- ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാര്‍: മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം
- പിന്നാക്ക വിഭാഗ കോർപറേഷന്റെ ‘സമഗ്ര 2026’ പദ്ധതി നെയ്യാറ്റിൻകരയിൽ; സ്വയംസഹായ സംഘങ്ങൾക്ക് 2 കോടി അനുവദിച്ചു
- കേന്ദ്രഭരണ നയങ്ങൾക്കെതിരെ കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ പ്രതിഷേധ ധർണ

