‘കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയാണെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും പ്രത്യാശഭരിതവുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍.
മൗലിക അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള മുനമ്പം ജനതയുടെ ധര്‍മ്മസമരത്തിന്റെയും നീതിന്യായ വ്യവസ്ഥിതിയുടെയും വിജയമാണ് ഈ വിധിയെന്ന് കെആര്‍എല്‍സിസി വിലയിരുത്തി. 1950 ല്‍ ഫറൂക്ക് കോളജിന് ദാനമായി ലഭിച്ച ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച്, മുനമ്പത്തെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമി, 2019 ല്‍ വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി വഖഫ് ഭൂമിയാണെ് പ്രഖ്യാപിച്ചത് ഭൂമി കവര്‍ന്നെടുക്കുന്ന അസാധാരണ നടപടിയാണെന്നും വ്യക്തമാക്കി.
മുനമ്പം ജനതയുടെ റവന്യൂ അവകാശം സംരക്ഷിക്കാനും പ്രശ്നം ശാശ്വതമായി പരിഹരിക്കാനുംവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ച് മുനമ്പം ജനതയ്ക്ക് അനുകൂലമായ വിധി സമ്പാദിച്ച കേരള സര്‍ക്കാരിന്റെ ആര്‍ജ്ജവത്തെ കെആര്‍എല്‍സിസി അഭിനന്ദിച്ചു.
ഡിവിഷന് ബെഞ്ചിന്റെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ ആവശ്യപ്പെട്ടു.
ജോസഫ് ജൂഡ് ലത്തീൻ കത്തോലിക്ക സഭാ വക്താവ്

