ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ അടക്കം കാഴ്ച പരിധി പൂജ്യമായി തുടരുന്നത് വിമാന സർവീസുകളെ സാരമായി ബാധിച്ചു.
ഡൽഹിയിൽ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ന്നേക്കും. മൂടല്‍മഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്.