ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ വ്യക്തമാക്കുന്ന നാല് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ ജനവിധി അറിയാൻ രാജ്യം കാതോർക്കുകയാണ്.
ഭരണം നിലനിർത്താമെന്ന ബി.ആർ.എസ് കണക്കുകൂട്ടലിനും, അട്ടിമറി ജയം നേടാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കുമെല്ലാം കനത്ത തിരിച്ചടിയേകി തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിലേക്ക്. ബി.ആർ.എസിനെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് കുതിപ്പ്. ബി.ജെ.പിയാകട്ടെ കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് .
മധ്യപ്രദേശിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിന് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ
മൃദുഹിന്ദുത്വ പ്രചാരണങ്ങൾ കൊണ്ട് തടയിടാനായില്ല . പാർട്ടി നയങ്ങളേക്കാളുപരി മധ്യപ്രദേശിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നിയന്ത്രിച്ചത് കമൽനാഥായിരുന്നു.എന്നാൽ, കമൽനാഥിന്റെ തന്ത്രങ്ങൾ അമ്പേ പാളുന്നതാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ വ്യക്തമാവുന്നത്.
രാജസ്ഥാനിലാകട്ടെ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നേടി . 120 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസും, രണ്ട് സീറ്റുകളില്‍ സിപിഐഎമ്മും, മറ്റുള്ളവര്‍ ഏഴ് ഇടങ്ങളിലും ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ ബിജെപി ഓഫീസുകളില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു .
15 വര്‍ഷം ഭരിച്ച ഛത്തീസ്ഗഡില്‍ ഇത്തവണ തിരിച്ചുവരാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. 2003 മുതല്‍ 2018 വരെയായിരുന്നു ബിജെപി അധികാരത്തില്‍ തുടര്‍ന്നത്. 90 അംഗ നിയമസഭയാണ് ഛത്തീസ്ഗഢിലേത്. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
തെരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ
ഉച്ചയോടെ ഫലത്തിന്റെ ഒരു പൊതുചിത്രം വ്യക്തമായേക്കും. വൈകുന്നേരമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വിവിധ കോണുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ച് മിസോറം വോട്ടെണ്ണൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. 2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പേയുള്ള അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നതിനാൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.
Trending
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
- കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ. മാണി
- കെആര്‍എല്‍സിബിസി കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാര്‍