വാഷിങ്ടൻ : അമേരിക്കയിലെ ബർലിങ്ടൻ സിറ്റിയിൽ വെടിവയ്പ്പ് .മൂന്നു പലസ്തീനിയൻ വിദ്യാർഥികൾക്കു വെടിയേറ്റു; ഒരാളുടെ നില ഗുരുതരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.വെടിയേറ്റ രണ്ടുപേർ യുഎസ് പൗരത്വം നേടിയവരും ഒരാൾ നിയമപരമായ താമസക്കാരനുമാണ്. ശനിയാഴ്ച വൈകിട്ട് വെർമണ്ട് യൂണിവിഴ്സിറ്റി ക്യാംപസിനു സമീപമായിരുന്നു സംഭവം.
വിദ്യാർഥികൾ തെരുവിലൂടെ നടക്കുമ്പോൾ വെടിവച്ച ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു . സംഭവത്തെ കുറിച്ചു പ്രതികരിക്കാൻ ബർലിങ്ടൻ പൊലീസ് തയാറായില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വംശീയതയാണ് ആക്രമണത്തിനു കാരണമെന്ന് അമേരിക്കൻ അറബ് ആന്റി ഡിസ്ക്രിമിനേഷൻ കമ്മിറ്റി ആരോപിച്ചു.
ഊര്ജിതമായ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്, കുട്ടികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.
Trending
- ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷന്റെ അവസാന ഹിയറിങ് നടന്നു
- ഏകസ്ഥരായ വനിതകള്ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
- നീല മന്ഥനച്ചുഴിയില് കേരളതീരം
- ഇ എസ് ജോസ് – ഒരു സ്വർഗ്ഗ സംരംഭകൻ
- ദൈവത്തിന്റെ വഴി – മോണ്. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര
- മോഷണം ഒരു കലയാണ്
- ഫാ. ഫെലിക്സ് വില്ഫ്രെഡ്: സംവാദങ്ങളുടെയും സമന്വയത്തിന്റെയും സ്വരം
- മലയാളം ഭക്തിഗാനങ്ങൾ ഗ്ലോബൽ ബ്രാൻഡിൽ