സാവോ പോളോ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി റിപ്പോർട്ട് . സാവോ പോളോയിലെ വസതിയിൽ നിന്നാണ് ആയുധധാരികളായ മൂന്നംഗ ആക്രമി സംഘം കുഞ്ഞിനെ കവരാൻ ശ്രമിച്ചത് . ബ്രൂണോയുടെ മാതാപിതാക്കളെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു.
സംഭവവത്തിൽ 20കാരനായ ഒരാളെ അറസ്റ്റ് ചെയ്തെന്ന് സാവോ പോളോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടാമനെ തിരിച്ചറിഞ്ഞുവെന്നും മൂന്നാമനെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Trending
- മത്സ്യബോർഡ് ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടിവ് ആയി പി.ആർ കുഞ്ഞച്ചൻ ചുമതലഏറ്റെടുത്തു
- സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
- നെയ്യാറ്റിന്‍കര ബൈബിള്‍ കണ്വെന്ഷന് ബാലരാമപുരത്ത് തുടക്കം
- ഓർമ്മകളെ തഴുകി ‘പാട്ടും കട്ടനും’
- ഡോക്ടർ ജിൻസൺ ജോസഫ് കുസാറ്റിൽ CE-FISH ഫെസിലിറ്റി സെന്റർ ഡയറക്ടർ
- ക്രൈസ്തവ മൂല്യങ്ങളിൽ വളരാൻ കെ സി എസ് എൽ വഴിയൊരുക്കണം- ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
- മണിപ്പുരിലെ പാപഭാരം
- ജീവിതത്തിന്റെ നാടകവീടൊഴിഞ്ഞ് മേരി മെറ്റില്‍ഡ