Browsing: kcbc

ആഭ്യന്തര വകുപ്പ് മാര്‍ച്ച് 25 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ – 2026 ലെ പല വകുപ്പുകളും ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് മാര്‍ച്ച് 31 ന് ഓണ്‍ലൈന്‍ ആയി സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) വിലയിരുത്തി

കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം മാർച്ച് 25 ബുധനാഴ്ച തലശ്ശേരി അതിരൂപത പാസ്റ്ററൽ സെൻററിൽ വച്ച് നടന്നു. സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.

കെ.സി.ബി.സി. മദ്യപിരുദ്ധസമിതി കൊച്ചിരൂപതയുടെ ആഭിമുഖ്യത്തിൽ മദ്യവിരുദ്ധഞായറിനോടനുബന്ധിച്ച് കുമ്പളങ്ങി സേക്രഡ് ഹാർട്ട് ദേവാലയാങ്കണത്തിൽ നടന്ന പൊതുസമ്മേളനം കൊച്ചി മെത്രാൻ റൈറ്റ്.റവ ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ആൻ്റണി അറക്കൽ, സി. എക്സ്.ബോണി ,പീറ്റർ റൂഫസ് സി.ജെ., ഡാനിയ ആൻ്റണി, ജോസഫ് മാർട്ടിൻ, ലാലി സേവ്യർ, സി.മേഴ്സി, ടി.കെ. ആൻ്റണി MX ജൂഡ്സൻ എന്നിവർ സമീപം.

വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റുവാനാണ് ശ്രമിക്കേണ്ടതെന്ന് പാലാരിവട്ടം പിഒസി സെന്ററിൽ വച്ച് 12 ലത്തീൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത VFF മാസ്റ്റർ ട്രെയിനേഴ്സ് ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു.

മത സ്ഥാപനങ്ങളിലുള്ള കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യത്തെകുറിച്ചുള്ള മന്ത്രിസഭായോഗ തീരുമാനത്തെക്കുറിച്ച്:

രണ്ടു ദിവസമായി പാലാരിവട്ടം പിഒസിയില്‍ സമ്മേളിച്ചിരുന്ന കെസിബിസി യോഗം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടും, പ്രത്യാശയുടെ ജൂബിലിയാഘോഷങ്ങളോടുംകൂടി സമാപിച്ചു. വിവിധ കമ്മീഷനുകള്‍ക്കും, ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും പുതിയ ചെയര്‍മാന്‍മാരെയും തിരഞ്ഞെടുത്തു. യുവജനശുശ്രൂഷ, വിദ്യാഭ്യാസശുശ്രൂഷ, തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളും നൂതന തീരുമാനങ്ങളുമുണ്ടായി.

കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനെ കെസിബിസി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തിരഞ്ഞെടുത്തു.