കൊല്ലം : ബൈബിൾ പകർത്തിയെഴുതിയവരുടെ സംഗമം
കൊല്ലം രൂപത ബൈബിൾ അപ്പോസ്തലേറ്റിൻ്റെയും കെ.സി.ബി.സി ബൈബിൾ കമ്മീഷൻ്റെയും ആഭിമുഖ്യത്തിൽ നടത്തി. ഫാത്തിമ മാതാ നാഷണൽ കോളേജ് ആഡിറ്റോറിയത്തിലാണ് സംഗമം നടത്തിയത്. കൊല്ലം രൂപതയുടെ വിവിധ ഇടവകളിൽ നിന്നും ബൈബിൾ പകർത്തിയെഴുതിയ വൈദീകർ , സന്യസ്തർ, അല്മായർ,കുട്ടികൾ എന്നിവർ പങ്കെടുത്തു.

കെ.സി.ബി.സി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട് ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപത ജനറൽ മിനിസ്ട്രി കോർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ആർ. എൽ സി.ബി.സി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ.ഡോ. മരിയ മൈക്കിൾ ഫെലിക്സ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജിജോ ജോസ്, സി. ലാൻസി മേരി, മാക്സിം ജോൺ, അനന്യ ആൽബിൻ തുടങ്ങിയവർ അനുഭവ സാക്ഷ്യം നല്കി. ഈ സംഗമത്തിന്ന് രൂപത ബൈബിൾ അപ്പോസ്തതലേറ്റ് ഡയറക്ടർ ഫാ. ഡോ. ലിൻസൺ കെ ആറാടൻ സ്വാഗതവും സെക്രട്ടറി സി. ജാസ്മിൻ വിക്ടർ നന്ദിയുമർപ്പിച്ചു.

