കൊച്ചി : അന്താരാഷ്ട്രയിലെ ലഹരി വിരുദ്ധ ദിനം കൊച്ചി രൂപത കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഫോർട്ട്കൊച്ചി മെത്രാസന മന്ദിരത്തിൽ വെച്ച് കൊച്ചി രൂപത അധ്യക്ഷൻ ബിഷപ് ഡോ.ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. മാനവരാശിയെ നശിപ്പിക്കുന്ന മദ്യലഹരി വിപത്തിനെതിരെ സാമൂഹ്യ മനസ്സാക്ഷി ജാഗ്രത പുലർത്തണമെന്ന് ബിഷപ് ഓർമിപ്പിച്ചു. വിര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവു പ്രഖ്യാപിക്കുന്നതിനെതിരെ വർദ്ധിത വീര്യത്തോടെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തിറങ്ങണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. ലഹരി വിപത്തിനെതിരെ യുവതലമുറയെ ബോധവൽക്കരിക്കണമെന്ന് രാസ ലഹരിയുടെ വിപണവും വ്യാപാരവും തടയണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. ലഹരിക്കെതിരെ തൂഫാൻ നടത്തുന്ന പരിപാടികൾ അഭിനന്ദനാർഹമാണ്. ജാതി മതഭേദമെന്നെ എല്ലാവരും ഒറ്റക്കെട്ടായി ലഹരിക്കെതിരായി നിലകൊള്ളണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബോണി രൂപത ഡയറക്ടർ ഫാദർ ആന്റണി അറക്കൽ സെക്രട്ടറി പീറ്റർ റൂഫ് എക്സ് ആനിമേറ്റർ സിസ്റ്റർ സൂസൻ ഓ പി, സിസ്റ്റർ സാമൂവേല , സിസ്റ്റർ ജയിൻ , ജോർജ് നിഖിൽ, ടി കെ ആന്റണി എന്നിവർ സംസാരിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

