- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലയോ പാപ്പ പ്രഖ്യാപിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ വർഷം കോട്ടപ്പുറം രൂപതയിൽ മാർച്ച് ഏഴിന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് ഫ്രാൻസിസ്കൻ വൈദീകരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് തുറന്നുകൊടുക്കും.
എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ബസലിക്കയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ബസലിക്കയിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായരെ ഹൈക്കോടതി മധ്യസ്ഥനായി നിയമിച്ചു.
പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനും ടെലിവിഷൻ താരവുമായ രമേഷ് പിഷാരടി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.
പശ്ചിമേഷ്യ യുദ്ധ ഭീതിയിലമാറുമ്പോൾ ലോകസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് കെസിബിസി പ്രസിഡന്റ് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത എല്ലാ രൂപതാകൾക്കും വിശ്വാസികൾക്കുമായി സന്ദേശം അയച്ചു. അനേകായിരങ്ങൾ ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തിൽ നീതിപുലരുന്നതിനും സായുധ സംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി നമ്മുടെ ദേവാലയങ്ങളിൽ പ്രെത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയിൽ നമുക്കും പങ്കുചേരാം ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റുവാനാണ് ശ്രമിക്കേണ്ടതെന്ന് പാലാരിവട്ടം പിഒസി സെന്ററിൽ വച്ച് 12 ലത്തീൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത VFF മാസ്റ്റർ ട്രെയിനേഴ്സ് ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അഭിപ്രായപ്പെട്ടു.
വൈപ്പിൻ കരയുടെ സർവതോന്മുഖമായ പുരോഗതിക്ക് ലത്തീൻ സമുദായം നൽകിയ സംഭാവനകൾ അതുല്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വൈപ്പിൻ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി എസ്ബി കോളജിൻറെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന ഡോ.കെ.എം. ഏബ്രഹാം സെൻറർ ഫോർ എനർജി ആൻഡ് എൺവയൺമെൻറിൻറെയും ബർക്കുമാൻസ് സെൻറര് ഫോർ എമർജിംഗ് ടെക്നോളജീസിൻറെയും ഉദ്ഘാടനവും നിർവഹിച്ച ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുന്നു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെയാണ് ബോർഡ് അപ്പീൽ നൽകുന്നത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണൽ ആണെന്നും ഹർജിയിൽ പരാമർശിക്കുന്നു.
ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്. കമ്മിഷൻ ശുപാർശകളിൽ ഇതുവരെ നടപ്പിലാക്കിയ നടപടികൾ വിശദീകരിച്ച മുഖ്യമന്ത്രി, അവയുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി
കെ ആർ എൽ സി ബി സി വിശ്വാസ പരിശീല കമ്മീഷന്റെ, രൂപത ഡയറക്ടർമാരുടെയും കമ്മീഷൻ അംഗങ്ങളുടെയും സംയുക്ത യോഗം കണ്ണൂർ രൂപതയിൽ കൈറോസ് ആനിമേഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
