Browsing: Kerala

കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനെ കെസിബിസി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തിരഞ്ഞെടുത്തു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ…

കെസിബിസിയുടെ ശൈത്യകാലസമ്മേളനം 2025 ഡിസംബര്‍ 11, 12 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 9-ാം തീയതി മുതല്‍ നടക്കേണ്ടിയിരുന്ന സമ്മേളനം ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രമാണിച്ച് ചുരുക്കുകയായിരുന്നു. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇത്തവണ നടക്കും.

പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ഇടവകാംഗമായ ശ്രീ ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം .

സമകാലിക കലയുടെ ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ രാജ്യാന്തര മാമാങ്കമായി മാറിയിട്ടുള്ള കൊച്ചി-മുസിരിസ് ബിനാലെയ്ക്കും, കൊച്ചിയുടെ തനിമയുള്ള ക്രിസ്മസ്, പുതുവര്‍ഷ കാര്‍ണിവല്‍ ആഘോഷത്തിനും മുന്നോടിയായി ഫോര്‍ട്ട്‌കൊച്ചി, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന്റെ മഹിതമായൊരു ചരിത്ര പൈതൃകത്തിന്റെ അനന്യവും അനുസ്യൂതവുമായ കൃപാസമൃദ്ധിയിലേക്ക് വീണ്ടും ഉണരുകയാണ് – കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ അഞ്ചാമത്ത തദ്ദേശീയ മെത്രാനായി അന്‍പത്തഞ്ചുകാരനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയെന്ന് അറിയപ്പെടുന്ന കൊച്ചി – മുസിരിസ് ബിനാലെയിൽ ഇതാദ്യമായി ഒരു മലയാളി സന്യാസിനിയുടെ കലാസൃഷ്‌ടികളും. സിഎംസി അങ്കമാലി മേരിമാതാ പ്രോവിൻസിലെ സിസ്റ്റർ റോസ്‌വിൻ ആണ് വിഖ്യാതമായ ബിനാലെയിൽ സവിശേഷസാന്നിധ്യമാകുന്നത്.