കൊച്ചി: ഇന്ത്യയുടെയും കേരളത്തിന്റെയും പൊതുവായ ചരിത്രത്തോടൊപ്പം റോമൻ കത്തോലിക്കാസഭയുടെയും സമുദായത്തിന്റെയും സത്യസന്ധമായ ചരിത്രവും പാരമ്പര്യവും പഠിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും അവരെ പ്രാപ്തരാക്കുന്നതിന് കെ.എൽസിഎച്ച്.എ പോലുള്ള പ്രസ്ഥാനങ്ങൾ പ്രത്യേക താല്പര്യമെടുക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത സഹായ മെത്രാനും കെഎൽസിഎച്ച്എ മുഖ്യ രക്ഷാധികാരിയുമായ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ആഹ്വാനം ചെയ്തു. ചരിത്രം വളച്ചൊടിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെടുമ്പോൾ ഉടനെതന്നെ പ്രതികരിക്കാൻ കെഎൽസിഎച്ച്എ കാണിക്കുന്ന ആർജ്ജവം പ്രശംസനീയമാണെനും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ വാർഷിക സമ്മേളനം എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് ഡോ.ചാൾസ് ഡയസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ റോമൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ വാർഷിക റിപ്പോർട്ട്, വരവ്-ചിലവ് കണക്കുകൾ ഓഡിറ്റ് റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു പാസ്സാക്കി. ഡയറക്ടർ മോൺ. റോക്കി റോബി കളത്തിൽ, ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ. ജോൺ ബോസ്കോ മാനുവൽ, മുൻ സെക്രട്ടറി ഡോ. ആൻറണി പാട്ടപ്പറമ്പിൽ, ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മോൺ.റോക്കി റോബി കളത്തിൽ ഡയറക്ടർ, ഡോ.ചാൾസ് ഡയസ് പ്രസിഡന്റ്, ഡോ.ഗ്രിഗറി പോൾ, ജനറൽ സെക്രട്ടറി, ജോസഫ് ആഞ്ഞിപ്പറമ്പിൽ, ഖജാൻജി, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ. ബിഷപ് ഡോ. അലക്സ് വടക്കുംതല, ഫാ.ഡോ. ആൻറണി പാട്ടപ്പറമ്പിൽ, ഫാ.എബിജിൻ അറക്കൽ എന്നിവരടങ്ങിയ ഉപദേശകസമിതിയും രൂപീകരിച്ചു.

