- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ മൂവ്മെൻ്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപതയുടെ സഹകരണത്തിൽ കേരള ടെയ്ലറിoഗ് വർക്കേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾക്കായി എറണാകുളം സോഷ്യൽ സർവ്വീസ് ഹാളിൽ വച്ച് ക്ഷേമനിധി അദാലത്ത് സംഘടിപ്പിച്ചു. കേരള ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം (KTWF) സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ബാബു തണ്ണിക്കോട് ഉദ്ഘാടനം ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തോട് നീതിപുലർത്തുന്ന മുന്നണികൾക്കും സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ആഹ്വാനം ചെയ്തു .
ഫാ. ഡോ. പോൾ ആച്ചാണ്ടിയെ സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ പ്രിയോർ ജനറലായി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി കെനിയ മിഷനിൽ പ്രവർത്തിക്കുകയായിരുന്ന ഫാ. പോൾ, 2014 മുതൽ 2020 വരെ പ്രിയോർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ളതാണ്.
കോട്ടപ്പുറം വികാസ് ഭവനിൽ 13.03.2026ൽ നടന്ന സംസ്ഥാന സമിതിയിലേക്കുള്ള ഇലക്ഷനിൽ ശ്രീമതി റാണി പ്രദീപ് കോട്ടപ്പുറം(പ്രസിഡന്റ് ), ശ്രീമതി ജാക്യുലിൻ ജോബ് വിജയപുരം (സെക്രട്ടറി ), ശ്രീമതി വിനു ഗിൽബർട്ട് കോഴിക്കോട് (ട്രഷറർ )എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം പാലാരിവട്ടം പി. ഒ. സി. യിൽ സംഘടിപ്പിച്ചു. കെആർഎൽസിബിസി യുടെയും കെആർഎൽസിസി യുടെയും പ്രസിഡന്റ് ആയ ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ സംഗമം ഉദ്ഘാടനം ചെയ്തു
ഇന്ന് മുതൽ എറണാകുളത്തിനും വേളാങ്കണ്ണിക്കും ഇടയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കൊല്ലത്തുള്ള യാത്രക്കാർക്ക് ഇനി പുനലൂർ വഴി തമിഴ്നാട്ടിലേക്ക് പോകാം. 16363 നമ്പർ എറണാകുളം ജങ്ഷൻ-വേലങ്കണ്ണി വീക്ക്ലി എക്സ്പ്രസ് ബുധനാഴ്ചകളിൽ രാത്രി 11.50 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ വൈകുന്നേരം 5.30 ന് വേളാങ്കണ്ണിയിൽ എത്തും. നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
ചെന്നൈയിൽ നടന്ന 39 ത് അന്തർ ദേശിയ സർവകലാശാലാ കലോത്സവത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധികരിച്ച പൊന്നിൻ തിളക്കവുമായി മടങ്ങി കൊച്ചിയുടെ സ്വന്തം കലാകാരൻ മൈക്കൾ ജോ ഫ്രാൻസിസ് .
ലോക സമാധാനത്തിനായ് പ്രാർത്ഥിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “വിയാപാചിസ്- വിശുദ്ധ കുരിശിന്റെ വഴി” കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് ദേവാലയത്തിൽ നിന്നും എഴുപുന്ന അമലോൽഭവ മാതാ ദേവാലയത്തിലേക്ക് കാൽനടയാത്രയായി നടത്തപ്പെട്ടു. കൊച്ചി രൂപത വികാരി ജനറൽ മോൺ. ജോസി കണ്ടനാട്ടുതറ അനുഗ്രഹപ്രഭാഷണം നടത്തുകയും കുമ്പളങ്ങി ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോയ്ക്ക് വിശുദ്ധ കുരിശ് കൈമാറിക്കൊണ്ട് കുരിശിൻ്റെ വഴിക്ക് ആരംഭം കുറിക്കുകയും ചെയ്തു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാദമുദ്രകൾ പിന്തുടരാൻ ആഹ്വാനം ചെയ്തുകൊണ്ട് വിജയപുരം രൂപതയിൽ ‘ഫ്രാൻസിസ് അസീസി വർഷാചരണത്തിന്’ തുടക്കമായി. രൂപതാ ആസ്ഥാനമായ കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ആചരണങ്ങൾക്ക് പ്രാരംഭമായത്.
കേരളത്തിലെ ലത്തീൻ രൂപതകളിലെ യുവജന നേതാക്കൾക്കായി കെ.ആർ.എൽ.സി.ബി.സി (KRLCBC) യൂത്ത് കമ്മീഷന്റെയും സി.സി.ബി.ഐ കമ്മ്യൂണിയോയുടെയും (CCBI Communio) സഹകരണത്തോടെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നേതൃത്വ പരിശീലന പരിപാടിയായ ‘Y-MAP’ (Youth Missionary Animation Program) പ്രോഗ്രാം കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷൻ സെൻ്ററിൽ വെച്ച് നടത്തപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
