Author: admin

ബെംഗളൂരു:സ്കൂളുകൾക്ക് ബോംബ് ഭീഷണി.ബെംഗളൂരുവിൽ 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി.  പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.

Read More

തൃശൂർ: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുപ്രീം കോടതി വിധി കേരളത്തിലെ പതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവർണറും ഗവൺമെന്റും തമ്മിൽ തർക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Read More

തൃശ്ശൂർ:ചരിത്രത്തോളം, കേരളത്തിലെ ക്രൈസ്തവവിശ്വാസ പാരമ്പര്യത്തോളം നീളുന്ന ഓർമ്മകളുടെ ആരവമാണ് കൊടുങ്ങല്ലൂർ .കൊടുങ്ങല്ലൂർ കേന്ദ്രമായി, ആ ദേശത്തിന്റെ തെക്കെയറ്റത്തുള്ള കോട്ടപ്പുറം ആസ്ഥാനമാക്കി രൂപം കൊണ്ട ലത്തീൻ സഭയുടെ പുതു രൂപതയ്ക്ക് ഇപ്പോൾ നറുയൗവ്വനം .ഈ യൗവ്വനകാലത്തിൽ സഭയെ- ചോദിക്കാനും പറയാനും ആരുമില്ലാത്ത തീരദേശത്തെ ഒരു സമൂഹത്തെ നയിക്കാനായി മനസ്സിൽ ക്രിസ്തുവിന്റെ നിത്യഹരിതമായ യൗവ്വനവും അപാരമായ മനുഷ്യ സ്നേഹത്തിൽ നിന്നും ഉയിർക്കൊണ്ട ആത്മ വിശ്വാസവുമായി ഒരു ഇടയൻ . കോട്ടപ്പുറം സ്വദേശിയും സാധാരണക്കാരായ മനുഷ്യർക്ക് പകലിലും ഇരവിലും കാവലാളായിരുന്ന ഡോ.ഫ്രാൻസിസ് കല്ലറക്കൽ ആദ്യ മെത്രാനായി രണ്ടുപതിറ്റാണ്ടിലേറെകാലം പ്രശോഭിച്ച ഒരു രൂപതയുടെ തലവനായി രൂപതയിൽ നിന്നും, പുതുതലമുറയിൽ നിന്നും ഡോ.അംബ്രോസ് പുത്തൻവീട്ടിൽ എന്ന സൗമ്യനും വിനീതനുമായ ഒരു ഇടയനെത്തുമ്പോൾ വലിയ പ്രതീക്ഷയാണ് വിശ്വാസ സമൂഹത്തിനുള്ളത് . 1987 ജൂലായ് 3 ന് പോപ്പ് ജോൺ പോൾ രണ്ടാമന്റെ ഉത്തരവ് പ്രകാരം സ്ഥാപിതമാകുകയും അതേ വർഷം തന്നെ ഓക്ടോബർ 4 ന് ഔദ്യോഗികമായി രൂപത നിലവിൽ വരുകയും…

Read More

പാലക്കാട്: നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിൽ പര്യടനം ആരംഭിക്കും. രാവിലെ 9ന് ഷൊർണൂരിൽ പ്രഭാതയോഗത്തിന് ശേഷം തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തുക. കാസർകോട് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം. പാലക്കാട് ജില്ലയിൽ മൂന്ന് ദിവസമായി നടക്കുന്ന സദസ്സിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകര്‍ പങ്കെടുക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയിൽ പ്രവേശിച്ച ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. തൂതയിൽ വെച്ചായിരുന്നു പ്രതിഷേധം. പര്യടന ദിവസങ്ങളിൽ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. നവകേരള സദസ്സ് പാലക്കാട് ജില്ലയിൽ ആദ്യം പര്യടനം നടത്തുന്നത് തൃത്താല മണ്ഡലത്തിലാണ്. പരിപാടിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും തൃത്താലയിലേക്ക് എത്തുമ്പോൾ , വർഷങ്ങളായി…

Read More

തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട. നടിയും സംഗീതജ്ഞയും നർത്തകിയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. നടിയും നർത്തകിയുമായ താര കല്യാൺ മകളാണ്.1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ തുടക്കം. മലയാളത്തിനു പുറമെ നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. താരാ കല്യാണ്‍ ഉൾപ്പെടെ മൂന്നു മക്കളുണ്ട്.

Read More

കോഴിക്കോട്: മുൻ മന്ത്രി സിറിയക് ജോൺ അന്തരിച്ചു. കോവൂരിലെ അപ്പാർട്ട്മെൻ്റിലായിരുന്നു അന്ത്യം. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ.സംസ്കാരം നാളെ വൈകീട്ട് നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയിൽ.കുടിയേറ്റ മേഖലയിൽ നിന്നുള്ള നേതാവെന്ന നിലയിൽ പ്രിയങ്കരനായിരുന്നു സിറിയക് ജോൺ. കോൺഗ്രസിലും കോൺഗ്രസ് എസിലും എൻസിപിയിലും പ്രവർത്തിച്ച സിറിയക് ജോൺ 2007ൽ വീണ്ടും കോൺഗ്രസിൽ തിരികെയെത്തി. 1982-83ൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. 1970ൽ ആദ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച സിറിയക് ജോൺ പിന്നീട് തുടർച്ചയായി നാല് തവണ നിയമസഭയിലെത്തി. മൂന്ന് തവണ തിരുവമ്പാടിയിൽ നിന്നും ഒരു തവണ കൽപ്പറ്റയിൽ നിന്നും നിയമസഭയിലെത്തി. തുടർച്ചയായി നാല് തവണ സിറിയക് ജോൺ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.കോ​ൺ​ഗ്ര​സ് വിട്ട് കോൺഗ്രസ് എസിൻ്റെ ഭാഗമായ സിറിയക് ജോൺ പിന്നീട് എൻസിസി രൂപീകരിച്ചപ്പോൾ എൻസിപിയുടെ ഭാഗമായി. എൻസിപിയുടെ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ്റായും സിറിയക് ജോൺ​​…

Read More

ഛത്തീസ്ഗട്:തെരഞ്ഞെടുപ്പ്ഫലം പ്രവചിക്കുന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നതാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 46 സീറ്റ് വേണമെന്നിരിക്കെ ജന്‍ കി ബാത്ത് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 42-53 സീറ്റ് വരെ സുരക്ഷിതമാക്കുമെന്ന് പ്രവചിക്കുന്നു. ബിജെപി 34-45 സീറ്റ് വരേയും മറ്റുള്ളവര്‍ മൂന്ന് സീറ്റില്‍ വരേയും വിജയിക്കും. ആക്‌സിസ് മൈ ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലവും കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസ് 40-50 സീറ്റില്‍ വരേയും ബിജെപി 36-46 സീറ്റില്‍ വരേയും മറ്റുള്ളവര്‍ 1-5 സീറ്റില്‍ വരേയും വിജയിക്കുമെന്നാണ് പ്രവചനം. സിഎന്‍എക്‌സ് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 46-56 സീറ്റ് വരേയും ബിജെപി 30-49 സീറ്റ് വരേയും നേടും. മറ്റുള്ളവര്‍ 3-5 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് സിഎന്‍എക്‌സ് സര്‍വ്വേ. എബിപി സി വോട്ടര്‍ സര്‍വ്വേ ഫലവും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 41-53 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ബിജെപി 36-48…

Read More

ന്യൂഡൽഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 86 മുതല്‍ 106 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ന്യൂഡൽഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 86 മുതല്‍ 106 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബിജെപി 80 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേ ഫലം പ്രവചിക്കുന്നു. മറ്റുള്ളവര്‍ 9 മുതല്‍ 18വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.ബിജെപി 80 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേ ഫലം പ്രവചിക്കുന്നു. മറ്റുള്ളവര്‍ 9 മുതല്‍ 18വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

Read More

കോട്ടപ്പുറം: റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്‌സ് ഹൗസിലും 2023 നവംബര്‍ 30ന് നടന്നു. കോട്ടപ്പുറം ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാപ്പയുടെ ഉത്തരവ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല വായിച്ചു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കോട്ടപ്പുറം രൂപയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെന്ന അധിക ചുമതല കൂടി നിര്‍വ്വഹിച്ചു വരികയായിരുന്നു. നിയുക്ത മെത്രാന്‍ റവ. ഡോ. അംബ്രോസ് ആലുവ കാര്‍മല്‍ഗിരി സെമിനാരി വൈസ് റെക്ടര്‍, പ്രൊഫസര്‍, രൂപത ആലോചന സമിതി അംഗം, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി, കുറ്റിക്കാട് സെന്റ് ആന്റണീസ് മൈനര്‍ സെമിനാരി റെക്ടര്‍,…

Read More