Author: admin

എറണാകുളം:ലോകോത്തര ഐ ടി കമ്പനിയായ ഐബിഎമ്മിന്‍റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം-ജെന്‍ എഐ ഇനോവേഷന്‍ സെന്‍റര്‍ കൊച്ചിയിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്‍റെ അത്യാധുനിക ഓഫീസ്. വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര ഗതാഗത സൗകര്യങ്ങള്‍, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്‍റെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയില്‍ ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ. ലോകത്തെ തന്നെ ഐബിഎമ്മിന്‍റെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള കാമ്പസാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20 മത്സരം ഇന്ന് നടക്കും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം 8.30 നാണ് മത്സരം ആരംഭിക്കുക. നാലു മത്സര പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം ഇന്ത്യ 61 റണ്‍സിന് വിജയിച്ചപ്പോള്‍, രണ്ടാം ടി 20 മൂന്നു വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക ഒപ്പമെത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോറിന്റെ നെടുന്തൂണായത്. രണ്ടാം മത്സരത്തില്‍ സഞ്ജു പൂജ്യത്തിന് പുറത്തായി. വിജയത്തോടെ പരമ്പരയില്‍ തിരിച്ചെത്താനാണ് ഇന്ത്യന്‍ ടീമിന്റെ ശ്രമം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങ് ഇന്ന് കളിച്ചേക്കും. പേസ് ബൗളര്‍ ആവേശ് ഖാന് പകരം വിജയകുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരില്‍ ഒരാള്‍ ഇടംപിടിച്ചേക്കും. രണ്ടാം കീപ്പര്‍ ജിതേഷ് ശര്‍മ്മയെ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം വിജയം തുടരുക ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

Read More

ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ പറയുന്നത്. എഡ്മണ്ട് ഡി വാള്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നോവലിസ്റ്റ് സാറാ കോളിന്‍സ്, പ്രശസ്ത എഴുത്തുകാരന്‍ ജസ്റ്റിന്‍ ജോര്‍ദാന്‍, യിയുന്‍ ലി, സംഗീതജ്ഞനും സംഗീതസംവിധായകനുമായ നിതിന്‍ സാഹ്നി എന്നിവര്‍ സമിതി അംഗങ്ങളായിരുന്നു. പുരസ്‌കാര ജേതാവിന് 50,000 പൗണ്ട് ആണ് സമ്മാനത്തുക ലഭിക്കുക.

Read More

ഷുഹായ് :ഷുഹായിൽ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. 35 പേർ കൊല്ലപ്പെട്ടു 43 പേർക്ക് പരുക്കേറ്റു. 62 കാരനാണ് കാർ ഒടിച്ചിരുന്നത് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിൽ മുറുവേറ്റ നിലയിൽ അബോധാവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്. സ്വയം മുറുവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ. ശക്തമായ സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് ഒത്തുതീർപ്പിലെ വിധിയിൽ ഇയാൾക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതാകും ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോകൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഇന്ന് രാവിലെ ഇന്റർനെറ്റ് സെൻസർ ചെയ്തു നീക്കി. പരുക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. 

Read More

ന്യൂഡല്‍ഹി: രാജ്യം ഇന്ന്  തിരഞ്ഞെടുപ്പുകളുടെ ചൂടില്‍. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അടക്കം 10 സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ജാര്‍ഖണ്ഡിലെ 81സീറ്റില്‍ 43 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആറ് സീറ്റുകള്‍ പട്ടികജാതി, 20 സീറ്റുകള്‍ പട്ടികവര്‍ഗം, 17 ജനറല്‍ സീറ്റുകള്‍ എന്നിവയാണുള്ളത്. പകല്‍ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. 683 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ചേലക്കര കൂടാതെ രാജസ്ഥാനിലെ ഏഴ്, പശ്ചിമ ബംഗാളിലെ ആറ്, അസമിലെ അഞ്ച്, ബിഹാറിലെ നാല്, കര്‍ണാടകയിലെ മൂന്ന്, മധ്യപ്രദേശിലെ രണ്ട്, ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഖാലയിലെ ഓരോ സീറ്റിലും ഇന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തതനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ എട്ട് ജില്ലകൾക്കാണ് യെല്ലോ അലേർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ നേരിയതോ/ഇടത്തരമോ ആയ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തുടങ്ങിയ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതച്ചുഴിയും സ്ഥിതി ചെയുന്ന സാഹചര്യത്തിലാണ് പ്രവചനം. ഇന്ന് മുതൽ നവംബർ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്…

Read More

മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിരണ്ടാം ദിനത്തിലേക്ക്. മുപ്പത്തിഒന്നാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. മുഖമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും നീതിയുടെ സ്വരത്തിനായ് കാതോർക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു . മുപ്പത്തിഒന്നാം ദിനം പ്രദേശവാസികളായ ലില്ലിആന്റണി,സജി ജോസി,ഷീബ ജോസ്,മിനി മാനുവൽ,തോമസ് ഔസേപ്പ്,മേഴ്സി ജോൺസൻ,എമേഴ്സൻ അന്തോണി, ജിനി ബെന്നി,ഡെയ്സി ജോൺസൻ ,ബിൻസി ജോഷി,അഗസ്റ്റിൻ പത്രോസ്,രാജി ആൻസൻ എന്നിവർ ആയിരുന്നു നിരാഹാരമിരുന്നത്. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു.കോട്ടപ്പുറം രൂപത പള്ളിപ്പുറം മഞ്ഞുമാത ബസ്ലിക്ക റെക്ടർ റവ.ഡോ.ആന്റണികുരിശിങ്കൽ, സഹവികാരിമാർ, ഇടവക സമൂഹം,കർമ്മലീത്ത മാതൃസഭ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ തങ്കച്ചൻ ഞാലിയത്ത്, ഫാ.ജോസ് അലക്സ്, ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി , പ്രസിഡന്റ് അഡ്വ ചാർളി പോൾ, മറ്റു ഭാരവാഹികൾ, രാഷ്ട്രീയ ജനതാദൾ ഭാരവാഹികൾ,…

Read More

തിരുവനന്തപുരം : ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വലിയതുറ ഫെറോന സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിച്ചു . അഡീഷണൽ എക്സൈസ് ഓഫീസർ ദിലീപ്, അനിൽ എന്നിവർ ഉദ്ഘാടന കർമ്മം നിർവഹിച്ചു..ഫെറോന കോഡിനേറ്റർ ഫാ. ബിജിൻ അധ്യക്ഷത വഹിച്ചു . ലഹരിക്കെതിരെ കായിക ലഹരി എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയെക്കുറിച്ച് ഫെറോന അല്മായ ശുശ്രൂഷ കോഡിനേറ്ററും കൊച്ചുവേളി ഇടവക വികാരിയുമായ ഫാ.റ്റോണി ഹാംലറ്റ് സംസാരിച്ചു . കൊച്ചുവേളി ചർച്ചിന്റെ മുന്നിൽനിന്നും ശങ്കുമുഖം ബീച്ച് വരെ നടത്തിയ മാരത്തോൺ ഫെറോന വൈദികസെക്രട്ടറിയും കണ്ണാന്തുറ ഇടവക വികാരിയുമായ ഫാ. റോസ് ബാബുഫ്ലാഗ് ഓഫ്ചെയ്തു . തുടർന്ന് ശംഖുമുഖം ബീച്ചിൽ നടന്ന സമാപന പരിപാടിയിൽ വലിയതുറ പോലീസ് സ്റ്റേഷൻ ASI അജിത് കുമാർ ആശംസകൾ അർപ്പിക്കുകയും മാരത്തോൺ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു

Read More

വയനാട് /തൃശൂർ : പ്രിയങ്ക ഗാന്ധി വാദ്ര തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും സംസ്ഥാന നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിലും വിധിയെഴുത്ത് തുടങ്ങി. വയനാട്ടിലും ചേലക്കരയിലും ഭൂരിഭാഗം ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിര തന്നെ കാണാം. വയനാട്ടില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ എന്നിവര്‍ തമ്മിലാണ് മത്സരം വയനാട്ടില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളതെങ്കില്‍ ചേലക്കരയില്‍ ആറ് പേര്‍ തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. ചേലക്കരയില്‍ വോട്ടര്‍മാരുടെ എണ്ണം 2,13,103 ആണ്.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ജയിച്ചതോടെ വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.  എംഎൽഎയായിരുന്ന കെ. രാധാകൃഷ്‌ണൻ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More

വയനാട്: നാളെ ) ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്‌ദ പ്രചാരണം. ബഹളങ്ങളൊന്നുമില്ലാതെ പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്‌ചകളും ചര്‍ച്ചകളുമാണ് സ്ഥാനാര്‍ഥികളുടെ ഇന്നത്തെ പ്രധാന പരിപാടി. അതേസമയം വിവിധ ഇടങ്ങളില്‍ ഇന്ന് രാവിലെ എട്ട്‌ മണി മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ചെറുതുരുത്തി സ്‌കൂളില്‍ നിന്നാണ് വോട്ടിങ് യന്ത്രങ്ങള്‍ അടക്കം വിതരണം ചെയ്യുക. ഉച്ചയോടെ വിതരണം പൂര്‍ത്തിയാക്കും. മൂന്ന് സ്‌ട്രോങ് റൂമുകളിലായാണ് 180 ബൂത്തുകളിലേക്കുള്ള ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മെഷിനുകള്‍ തകരാര്‍ ഉണ്ടായേക്കാമെന്നത് മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Read More