- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
- അർത്തുങ്കൽ ബസലിക്ക ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
Author: admin
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കെതിരായ അവഗണനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും. പൊലീസ് സംരക്ഷണയോടെ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. കല്‍പ്പറ്റ നഗരത്തില്‍ അടക്കം എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനവും നടക്കും.
ന്യൂഡൽഹി: ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപണം വിജയിച്ചു . ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ ചൊവ്വാഴ്ച പുലർച്ചെ 12.01 ഓടെയായിരുന്നു വിക്ഷേപണം. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.ഐഎസ്ആര്‍ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.
മുനമ്പം : മുനമ്പം ജനതയുടെ ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്തആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സെർവിസസിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരപന്തലിൽ നടത്തിയ ഐക്യദാർഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇത് ക്രൈസ്തവരുടെ മാത്രം പ്രശ്നമല്ലെന്നും സമൂഹത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മുനമ്പം ജനത ധർമ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവർത്തനങ്ങൾക്കപ്പുറം പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ തേടാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിഎസ് ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് എമിറേറ്റ് ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു .ബിലീവേഴ്സ് ചർച്ച് പ്രതിനിധി മാത്യൂസ് മാർ സിൽവനിയോസ്, മാർത്തോമാ സഭ പ്രതിനിധി ഡോ.സി.എ വർഗീസ്, സാൽവേഷൻ ആർമി പ്രതിനിധി സാജു ഡാനിയേൽ, റവ.ഡോ. തോമസ് റമ്പാൻ, ഫാ. കെ കെ…
ആലപ്പുഴ: കെ ആർ എൽ സി സി യുടെ നിർദ്ദേശാനുസരണം നടത്തപ്പെടുന്ന ജനജാഗരം ആലപ്പുഴ രൂപതയിലെ ആലപ്പുഴ – കാട്ടൂർ ഫറോനകളിലെ 13 ഇടവകളിൽ ഞായറാഴ്ച നടന്നു. സമനീതിയും അവകാശ സംരക്ഷണവും ലക്ഷ്യമാക്കി നടത്തപ്പെടുന്ന ജന ജാഗരം 24-ാം തിയതി അർത്തുങ്കൽ ഫെറോനയിൽ സംഘടിപ്പിക്കും. ലത്തീൻ കത്തോലിക്കർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ, ലത്തീൻ പാരമ്പര്യം, ലത്തിൻ കത്തോലിക്ക സഭ സമൂഹത്തിന്റെ ഏകോപനത്തിന്റെയും ശാക്തീകരണത്തിന്റ അനിവാര്യത, പ്രാദേശികമായി അനുഭവപ്പെടുന്ന നിരവധിയായ പ്രശ്നങ്ങൾ എന്നിവ ജനജാഗര ത്തിൽ ചർച്ച ചെയ്യപ്പെടുന്നു. വിവിധ ഇടവകകളിൽ ഫാദർ സാംസൺ ആഞ്ഞിലി പറമ്പിൽ, ഫാദർ ജോസഫ്ഫെർണാണ്ടസ്, ഫാദർ ജിബി നെറോണ, ഫാദർ ഫ്രാൻസിസ് കൊടിയനാട്, ഡോക്ടർ കെ എസ് മനോജ്, ഫാദർ തോമസ് പാറക്കുളം, ഫാദർ ആന്റണി തട്ടകം, ഫാദർ ഗ്ലെന്‍ ഫേബര്‍, ഫാദർ സെബാസ്റ്റ്യൻ ആരോജ്, ഫാദർ തോമസ് മാണിയാപൊഴി തുടങ്ങിയവർ ജനജാഗരം ഉദ്ഘാടനം ചെയ്തു.
കൊച്ചി: മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വവുമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായും ചർച്ച നടത്തി.പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് എറണാകുളത്ത് ലത്തീൻ സഭയിലെ മെത്രാന്മാരെയും സമുദായ നേതാക്കാളെയും കണ്ടത്. മുനമ്പം കടപ്പുറം പ്രദേശത്ത് തലമുറകളായി താമസിക്കുന്നവരുടെ ഭുമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് മുസ്ളിം സമുദായ സംഘടനകളുടെ പൊതു നിലപാടെന്ന് മുസ്ലിം സമുദായ നേതാക്കൾ വ്യക്തമാക്കി. ഈ വിഷയം സർക്കാർ ഇടപെട്ട് സത്വരമായ പരിഹാരം ഉണ്ടാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. പ്രശ്നപരിഹാരത്തിനായുള്ള സർക്കാരിൻ്റെ എല്ലാ ശ്രമങ്ങൾക്കും യോഗം പിന്തുണ അറിയിച്ചു. ലത്തീൻ സഭാ അദ്ധ്യക്ഷൻ ബിഷപ്പ വർഗ്ഗീസ് ചക്കാലക്കൽ ആർച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. തോമസ് നെറ്റോ എന്നിവർ ഉൾപ്പടെ ലത്തീൻ രൂപതകളിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡണ്ട് അഡ്വ. ഷെറി…
കൊച്ചി: കേരളമണ്ണിൽ ലത്തീൻ മിഷണറിമാർ പാകിയ വിത്താണ് ഇന്നത്തെ ലത്തീൻ സഭയെന്നും, അതുകൊണ്ടുതന്നെ ലത്തീൻ പാരമ്പര്യം മുറുകെപ്പിടിച്ച് ഇന്നിന്റെ യുവജനങ്ങൾ മുന്നോട്ട് നീങ്ങണമെന്നും ബിഷപ്പ് ആന്റണി വലുങ്കൽ. കെ സി വൈ എം ലാറ്റിൻ സംസ്ഥാന സ്പെഷ്യൽ അസംബ്ലി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ ജിജു ജോർജ് അറക്കത്തറ ആമുഖസന്ദേശം നൽകി. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ. കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് സംസ്ഥാന ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡിക്കോത്ത, വൈസ് പ്രസിഡന്റ് മീഷമ ജോസ്, അക്ഷയ് അലക്സ്, ട്രഷറർ അനീഷ് യേശുദാസ്, സെക്രട്ടറി മാനുവൽ ആന്റണി, അലീന ജോർജ് എന്നിവർ സംസാരിച്ചു.
വാഷിംഗ്‌ടൺ ഡിസി: ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാന്‍ യുക്രെയ്‌ന് അനുമതി നല്‍കി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിനൊപ്പം ഉത്തര കൊറിയൻ സേനയേയും വിന്യസിക്കാനായി യുക്രെയ്‌ൻ നീക്കം നടത്തുന്ന പശ്ചാത്തലത്തലത്തിലാണ് അമേരിക്കയുടെ നിര്‍ണായക ഇടപെടല്‍. നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കാനിരിക്കെയാണ് ബൈഡന്‍റെ പുതിയ നീക്കം. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.ആക്രമണത്തിനുള്ള അനുമതി യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, നിയന്ത്രണങ്ങൾ നീക്കുന്നതിനേക്കാൾ പ്രധാനം റഷ്യയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന മിസൈലുകളാണ് എന്ന് സെലന്‍സ്‌കി പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിന് വേഗത്തില്‍ പരിഹാരം കാണാന്‍ ട്രംപ് ഭരണകൂടത്തിന് കഴിയുമെന്ന് സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു. പബ്ലിക് ബ്രോഡ്‌കാസ്റ്റർ സുസ്‌പിൽനുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
ഇംഫാൽ: മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്ക്ക് 12 നാണ് യോഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്. മണിപ്പൂരില്‍ എൻഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സഖ്യം വിട്ടു. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് “അഗാധമായ ഉത്കണ്‌ഠ” പ്രകടിപ്പിച്ചു കൊണ്ടാണ് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. സംഘർഷം തുടരുന്ന മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണിത്. ഇതിനിടെ, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ആസാമിൽ നദിയിൽനിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകുന്നേരം രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു. രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി…
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്‌ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും.
മുനമ്പം സമരത്തിന് ഐക്യദാർഡ്യ പ്രഖ്യാപിച്ചു കൊണ്ട് KLC A ഒച്ചന്തുരുത്ത് ഐക്യദാർഡ്യ പ്രതിഷേധ ജ്വാല നടത്തി. ഡയറക്ടർ ഫാ: ഡെന്നി പാലക്കപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ആന്റണി ബാബു അട്ടിപ്പേറ്റി അധ്യക്ഷത വഹിച്ചു. ഫാ: എബിൻ വിവേര, ഫാ: സിജോ, റോയ് പാളയത്തിൽ, ആന്റണി സാബു വാര്യത്ത്, സി. സൗമ്യ,ബെന്നറ്റ് കുറുപ്പശ്ശേരി, ആന്റണി സജി, ഡെൽസി ആന്റണി, ലൈജു കളരിക്കൽ, റോയ് ചക്കാലക്കൽ,ജോൺസൺ തിയ്യാടി, അനിൽ കളരിക്കൽ,ആൽബി കളരിക്കൽ, വിൻസന്റ് കാട്ടാശ്ശേരി, മോളി മാക്സി, ഷൈനി സെന്നീസ്, ജിബിൻ കളരിക്കൽ, സേവ്യർ പാലക്കപറമ്പിൽ, ഡിക്സൺ വേണാട്ട്, ടിവി വിനു, നിലേഷ് മൈക്കിൾ, ഡിക്സൺ മുക്കത്ത്, റെൻഷിലിൻ, സ്മിത അനിൽ, സുസ്മി, ജോണി തോമസ്, നവീന, ജസ്റ്റിൻ കളരിക്കൽ വിപിൻ, ഷീന ഡോണി, ബിജു മംഗലത്ത്, എന്നിവർ പ്രസംഗിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.
